ചെന്നൈ: ഗ്ലാമര്‍ താരം നയന്‍താര തമിഴ് സിനിമയോട് വിടപറയുന്നു. തന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോളാണ് നയന്‍സ് തമിഴ് സിനിമയിലെ അഭിനയം മതിയാക്കുന്നത്. കുറച്ചുവര്‍ഷങ്ങളായി തമിഴ്‌സിനിമയില്‍ ഏറ്റവും വിലപിടിപ്പുള്ള താരമാണ് നയന്‍താര. പക്ഷേ നിലവില്‍ ഒരു സിനിമയില്‍പോലും നയന്‍സ് അഭിനയിക്കുന്നില്ല.
ബോസ് എങ്കിര ഭാസ്‌കരന്‍ (ബി ഇ ബി) ആയിരുന്നു നയന്‍സ് അഭിനയിച്ച അവസാന തമിഴ്‌ചിത്രം. അതിനുശേഷം ഒരു തമിഴ്‌പടത്തിലും നയന്‍താര കരാര്‍ ഒപ്പിട്ടിട്ടില്ല. ഒരുപക്ഷേ തമിഴിലെ നയന്‍സിന്റെ അവസാന ചിത്രമാകും ബി ഇ ബി. അതേസമയം മലയാളം, കന്നഡ ചിത്രങ്ങളില്‍ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ശ്യാമപ്രസാദിന്റെ ഇലക്‌ട്രയും കന്നഡയില്‍ ഉപേന്ദ്രയുടെ ചിത്രവുമാണ് നയന്‍താരയുടേതായി ഇനി തിയേറ്ററുകളില്‍ എത്താനുള്ളത്. more...
ഇതിനിടെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍നിന്നുപോലും നയന്‍താരയ്‌ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. സല്‍മാന്‍ഖാന്റെ നായികയായി അഭിനയിക്കുന്നതിന് സിദ്ദിഖ് നല്‍കിയ ഓഫര്‍പോലും നിരസിക്കുകയാണ് നയന്‍സ് ചെയ്‌തത്. ബോഡിഗാര്‍ഡിന്റെ ഹിന്ദി പതിപ്പിലേക്കായിരുന്നു സിദ്ദിഖ് നയന്‍സിനെ ക്ഷണിച്ചത്.
കരിയറിനെക്കാള്‍ പ്രഭുദേവയുമായുള്ള ബന്ധത്തിനാണ് നയന്‍താര പ്രാമുഖ്യം നല്‍കുന്നത്. പ്രഭുദേവയുടെ കുടുംബം നയന്‍താരയെ അംഗീകരിച്ചുകഴിഞ്ഞു. പ്രഭുദേവ ആദ്യഭാര്യയില്‍നിന്നും വിവാഹമോചിനം നേടിയെടുത്താല്‍ അധികംവൈകാതെതന്നെ ഇരുവരും വിവാഹിതരാകുമെന്നാണ് സൂചനകള്‍.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ