ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യാ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ ഇടിവ്. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തിലാണ് 20.5 ശതമാനത്തിന്റെ ഇടിവ് അവര്‍ക്ക് നേരിടേണ്ടിവന്നത്. കഴിഞ്ഞ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ ഇടിവുണ്ടായതായി മാരുതിപുറത്തുവിട്ട കണക്കുകള്‍ ചുണ്ടിക്കാട്ടുന്നു.
456.63 കോടിയാണ് ഈ മൂന്ന് മാസത്തെ കമ്പനിയുടെ വരവ്. 2009-2010 ല്‍ ഇതേ കാലയളവില്‍ 583.5 കോടിയായിരുന്നു അറ്റാദായം. 100 കോടിയില്‍പരം രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്.
ജനപ്രിയ മോഡലായ മാരുതി 800 നിരത്തില്‍നിന്നും പിന്‍വലിച്ച ശേഷമുള്ള ആദ്യ കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ വാങ്ങിയിരുന്ന മോഡലായിരുന്നു 800. ടാറ്റാ നാേനായുടെ വരവോടെയാണ് 800 ന്റെ ഉത്പാദനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനച്ചത്. ഒപ്പം ആള്‍ട്ടോയെ പ്രോത്സാഹിപ്പിക്കാനും കമ്പനി നടപടികള്‍ എടുത്തിരുന്നു.
അതേസമയം അസംസ്കൃത സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതും യൂറോ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതുമാണ് അറ്റാദായത്തില്‍ കുറവുവരാന്‍ കാരണമെന്ന് കമ്പനി വൃത്തങ്ങള്‍ അവകാശപ്പെട്ടു. നടപ്പ്് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം വരവും കാറുകളുടെ വില്പനയും ഉയര്‍ന്നിട്ടുണ്ട്. മൊത്തം വരവ് 6340.2 കോടിയില്‍നിന്നും 8050.7 കോടിയായും കാര്വില്പന 25 ശതമാനം വര്‍ധിച്ച് 2,83,324 യൂണിറ്റയതായും കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഈ കാലയളവില്‍ കമ്പനി രാജ്യത്താകെ 26 പുതിയ ഔട്ട്ലെറ്റുകളും ആരംഭിച്ചിട്ടുണ്ട്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...

advt

800 അവസാനിപ്പിച്ചു; മരുതിയുടെ അറ്റാദായം ഇടിഞ്ഞു

Posted by
DHAARRII
at
7:00 PM
Labels: ഓട്ടോമോട്ടീവ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ