ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തൃഷ വീണ്ടും ഹിന്ദിയില്‍

Buzz It
2010 ജൂലൈ 24, ശനിയാഴ്‌ച

മുംബൈ: തെന്നിന്ത്യന്‍ താരസുന്ദരി തൃഷ വീണ്ടും ഹിന്ദിയില്‍ അഭിനയിക്കുന്നു. തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായ 'വിണ്ണൈതാണ്ടി വരുവായ'യുടെ ഹിന്ദി പതിപ്പിലാണ്‌ തൃഷ അഭിനയിക്കുന്നത്‌. ഇത്‌ തൃഷയുടെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ്‌.
24 കാരനായ പ്രതിക്‌ ബാബര്‍ ആണ്‌ 27 കാരിയായ തൃഷയുടെ നായകനായി ഈ ചിത്രത്തില്‍ എത്തുന്നത്‌. ഓഗസ്റ്റില്‍ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
നായികയ്‌ക്കും പ്രാധാന്യം ലഭിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുന്നതിലെ ത്രില്ലിലാണ്‌ തൃഷയിപ്പോള്‍. ബോളിവുഡില്‍ തനിക്ക്‌ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ ഇത്‌ വഴിവയ്‌ക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി തൃഷ പറഞ്ഞു.
കഥാപാത്രത്തിന്‌ ശബ്ദം നല്‍കുന്നതും തൃഷതന്നെയായിരിക്കും.ആദ്യചിത്രമായ ഖട്ടാ മീട്ടായില്‍ ഇതിന്‌ തൃഷയ്‌ക്ക്‌ അവസരം ലഭിച്ചിരുന്നില്ല. തൃഷ നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടെന്ന്‌ അകഷയ്‌ കുമാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റാണ്‌ സ്വന്തമായി ഡബ്‌ ചെയ്യാന്‍ അവര്‍ക്ക്‌ ആത്മബലം നല്‍കുന്നത്‌.
ഖട്ടാ മീട്ടാ നായിക പ്രാധാന്യമുള്ള ചിത്രമല്ല. പക്ഷേ എന്നെ ആരും തിരിച്ചറിയാത്ത മേഖലയായിരുന്നു ബോളിവുഡ്‌. അതുകൊണ്ടുതന്നെ ആദ്യം സാനിധ്യം അറിയിക്കാനാണ്‌ താന്‍ ആഗ്രഹിച്ചത്‌ എന്ന്‌ തൃഷ വ്യക്തമാക്കി.
ആദ്യം ഇങ്ങനെയും ഒരാള്‍ ഇവിടെ ഉണ്ടെന്ന്‌ പ്രേക്ഷകര്‍ അറിയണം. ശേഷം നല്ല കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കണം. ഈ തന്ത്രമാണ്‌ തെന്നിന്ത്യന്‍ ഭാഷകളിലും താന്‍ നടപ്പാക്കിയത്‌. ആദ്യകാലങ്ങളില്‍ സൂപ്പര്‍സ്‌റ്റാര്‍ ചിത്രങ്ങളില്‍ ഭാഗഭാക്കാവാനാണ്‌ താന്‍ ശ്രമിച്ചിരുന്നതെന്നും തൃഷ ഓര്‍മ്മിപ്പിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ