ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശില്‌പാ ഷെട്ടി ആത്മകഥ എഴുതുന്നു

Buzz It
2010, ഏപ്രിൽ 14, ബുധനാഴ്‌ച

മുംബൈ: ബോളിവുഡിലെയും ഇപ്പോള്‍ ഐ പി എല്ലിലെയും സൂപ്പര്‍താരം ശില്‌പാ ഷെട്ടി ആത്മകഥ എഴുതുന്നു. ജീവിച്ചുതീര്‍ത്ത വഴികളില്‍ ഉയര്‍ച്ചയും താഴ്‌ച്ചയും ഏറെ അനുഭവിച്ച വ്യക്തിയാണ്‌ ശില്‌പാഷെട്ടി. തന്റെ ദുരനുഭവങ്ങള്‍ പച്ചയായി ഈ അത്മകഥയില്‍ ശില്‌പ വരച്ചുകാട്ടുമെന്നാണ്‌ സുചന.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഒരു പ്രമുഖ പബ്ലിഷിംഗ്‌ ഗ്രൂപ്പുമായി ശില്‌പ ചര്‍ച്ചനടത്തിക്കഴിഞ്ഞു. ഇന്ത്യയില്‍ വന്‍ വില്‍പ്പന സാധ്യതയുള്ള ഈ ബുക്കിന്‌ ശില്‌പ ചോദിച്ച പ്രതിഫലം നല്‍കാന്‍ പബ്ലിഷിംഗ്‌ കമ്പനി തയ്യാറായതായാണ്‌ സൂചന. ഇന്ത്യയില്‍ ഇതുവരെ ഒരു സലിബ്രിറ്റിയുടെയും ആത്മകഥയ്‌ക്ക്‌ ലഭിച്ചിട്ടില്ലാത്ത പ്രതിഫലമാണ്‌ ശില്‌പയ്‌ക്ക്‌ വാഗ്‌ദാനം ചെയ്‌തിട്ടുള്ളത്‌.
ഇതനുസരിച്ച്‌ ബുക്ക്‌ എഴുതുന്നതിനുള്ള ഒരുക്കങ്ങള്‍ ശില്‌പ ആരംഭിച്ചിട്ടുണ്ട്‌.
ഐ പി എല്‍ മത്സരങ്ങള്‍ അവസാനിച്ചശേഷമേ ബുക്ക്‌ എഴുത്ത്‌ കാര്യമായി മുന്നോട്ടുപോകൂ. രാജസ്ഥാന്‍ റോയല്‍സിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള ശില്‌പ ഇപ്പോള്‍ ക്രിക്കറ്റില്‍ തിരക്കിലാണ്‌.
ഒരു സ്‌റ്റാറായി ബോളിവുഡില്‍ എത്തിയതും തുടര്‍ന്നുള്ള പ്രണയവും അതിന്റെ പരാജയവും ഒടുവില്‍ ബോളിവുഡില്‍ ഒന്നുമല്ലാതായി തീര്‍ന്നതുമെല്ലാം ഈ ബുക്കില്‍ ഉണ്ടാകും. എല്ലാത്തിനുമൊടുവില്‍ സെലിബ്രിറ്റി ബിഗ്‌ ബ്രദര്‍ ഷോയിലൂടെ അന്താരാഷ്‌ട്ര രംഗത്തുതന്നെ ശില്‌പ താരമായി മാറുകയതും രാജ്‌കുന്ദ്രേയെ കണ്ടുമുട്ടിയതും പ്രണയവും വിവാഹവും വരെയുള്ള ശില്‌പയുടെ ജീവിതമായിരിക്കും ഈ ആത്മകഥയില്‍ ഉള്‍പ്പെടുത്തുക.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ