ചെന്നൈ: ചലച്ചിത്രമേഖലയില്‍ തമ്മില്‍ മത്സരത്തിലാണെങ്കിലും ഒരാവശ്യം വന്നപ്പോള്‍ അസിന് സഹായം നല്‍കാന്‍ നയന്‍താര രംഗത്ത്. അഭിനയത്തിന്റെ ചില ടിപ്‌സുകള്‍ പറഞ്ഞുകൊടുക്കാനും അവ അഭിനയിപ്പിച്ച് ഫലിപ്പിക്കാനും അസിനെ സഹായിക്കാന്‍ നയന്‍സ് കൂടെതന്നെയുണ്ട്.
മലയാളത്തില്‍ ബിഗ് ഫ്‌ളോപ്പായ ബോഡിഗാര്‍ഡിന്റെ തമിഴ് ചിത്രമായ കാവല്‍കാരന്റെ ചിത്രീകരണത്തിനിടയിലാണ് അസിന്‍ നയന്‍സിന്റെ സഹായം തേടിയത്. ബോഡിഗാര്‍ഡില്‍ നയന്‍സ് അഭിനയിച്ച വേഷമാണ് കാവല്‍ക്കാരനില്‍ അസിന്‍ കൈകാര്യം ചെയ്യുന്നത്.
കോളിവുഡില്‍ ഒരു നടിയും മറ്റൊരു നടിയില്‍നിന്നും അഭിനയത്തിലെ ചെപ്പടിവിദ്യകള്‍ േചാദിച്ചു മനസിലാക്കാറില്ല. അസിന് അതിന്റെ ആവശ്യവുമില്ല. ചലച്ചിത്ര രംഗത്ത് ഏറെ പ്രവര്‍ത്തന പരിചയമുള്ള അസിന് കോളിവുഡില്‍ ഇപ്പോഴും തന്റേതായ സ്ഥാനവുമുണ്ട്. എന്നിട്ടും യാതൊരു മടിയുമില്ലാതെ നയന്‍സിന്റെ സഹായം തേടാന്‍ അസിന്‍ തയ്യാറായത് കോളിവുഡ് ലോകം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ