ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അഭിനേതാക്കള്‍ ചാനലില്‍ പോയാല്‍ വിലക്കും: ഫിലിം ചേംമ്പര്‍

Buzz It
2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

ചാനലിനു പിറകേ പോകുന്നവര്‍ സിനിമ മതിയാക്കണം
അവാര്‍ഡ്‌ നിശകളും ഒഴിവാക്കണം


കൊച്ചി: ചാനലുകളില്‍ ജോലിചെയ്യുന്നവരും അവതാരകായി പോകുന്നവരുമായ ചലച്ചിത്രതാരങ്ങളെ സിനിമയില്‍നിന്നും വിലക്കുമെന്ന്‌ ഫിലിം ചേമ്പര്‍ മുന്നറിയിപ്പ്‌ നല്‍കി. സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഈ മുന്നറിയിപ്പ്‌ ബാധകമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീയേറ്റര്‍ ഉടമകളുടെയും സംയുക്തവേദിയായ കേരള ഫിലിം ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു.
ഇത്തരക്കാര്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ മെയ്‌ ഒന്നിനുശേഷം ഒരു തിയേറ്ററിലും റിലീസ്‌ ചെയ്യില്ലെന്ന്‌ ഫിലിം ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ജനറല്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി പറഞ്ഞു. ഇതു സംബന്ധിച്ച്‌ 2002 ഡിസംബറില്‍ മാക്ടയും അമ്മയും കരാറില്‍ ഏര്‍പ്പെട്ടിരുന്നതാണ്‌. എന്നാല്‍ അടുത്തകാലത്തായി ഈ കരാര്‍ വ്യാപകമായി ലംഘിക്കുകയാണ്‌ അഭിനേതാക്കള്‍. ഈ സാഹചര്യത്തില്‍ തീരുമാനം കര്‍ശനമായി നടപ്പാക്കുകയല്ലാതെ മറ്റ്‌ മാര്‍ഗങ്ങളൊന്നുമില്ലെന്ന്‌ മണി പറഞ്ഞു. അവാര്‍ഡ്‌ നിശകളും ശനി, ഞായര്‍ ദിനങ്ങളിലെ പ്രത്യേക പരിപാടികളും ഒഴിവാക്കാന്‍ അഭിനേതാക്കള്‍ തയ്യാറാവണം. സിനിമയിലെ മുഴുവന്‍ പ്രമുഖരെയും അണിനിരത്തിയുള്ള അവാര്‍ഡ്‌ നിശകളും ഇതര പരിപാടികളും തീയേറ്ററില്‍ കാണികളെ ഇല്ലാതാക്കുന്ന സാഹചര്യത്തിലാണ്‌ ഈ തീരുമാനം കൈകൊള്ളാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്ന്‌ മണി പറഞ്ഞു.
മുകേഷ്‌, ലാലു അലക്‌സ്‌, ജയറാം, കലാഭവന്‍മണി, ഉര്‍വശി, ചിത്ര, എം ജി ശ്രീകുമാര്‍, സുജാത തുടങ്ങിയവരൊക്കെ ചാനല്‍ഷോകളില്‍ സജീവമാണ്‌. നിരന്തരം സംപ്രേഷണം ചെയ്യപ്പെടുന്ന ഇത്തരം പരിപാടികള്‍ സിനിമാ തിയേറ്ററുകളില്‍നിന്നും ആളെ അകറ്റുകയാണ്‌. ഇത്തരം പരിപാടികളിലൂടെ വരുമാനമുണ്ടാക്കുന്നവര്‍ സിനിമയില്‍നിന്നും വിട്ടു നില്‍ക്കണം.
ചാനലുകളുടെ സിനിമാ അവാര്‍ഡ്‌ നിശകളില്‍ ജൂനിയര്‍ നടന്മാരെപോലും പങ്കാളിയാക്കുന്നവര്‍ പക്ഷെ നിര്‍മ്മാതാക്കളെ തഴയുകയാണ്‌. ഇത്‌ മോശം സമ്പ്രദായമാണ്‌. പണംമുടക്കി ചിത്രം നിര്‍മ്മിക്കുന്നവര്‍ക്ക്‌ പരിഗണനനല്‍കാത്ത സ്ഥിതിവിശേഷം അംഗീകരിക്കാനാവില്ല. ഈ നടപടി തിരുത്തണമെന്ന്‌ ചാനല്‍ അധികൃതരോട്‌ അഭ്യര്‍ത്ഥിക്കും

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ