ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കണികാപരീക്ഷണം (ബിഗ്‌ ബാംഗ്‌ ടെസ്‌റ്റ്‌) വിജയത്തിലേക്ക്‌

Buzz It
2010, മാർച്ച് 30, ചൊവ്വാഴ്ച

ജനീവ: പ്രപഞ്ചോല്‍പ്പത്തി പുനസൃഷ്‌ടിക്കാനുള്ള കണികാപരീക്ഷണത്തിന്‌ വിജയത്തോടെ പുനരാരംഭം. ഏറ്റവും ഉയര്‍ന്ന ഊര്‍ജനിലയില്‍ കണികാധാരകളെ കൂട്ടിയിടിപ്പിച്ച്‌ പരീക്ഷണം നടത്താന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. ജനീവയ്‌ക്ക്‌ സമീപത്ത്‌ സ്ഥാപിച്ച ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ വന്‍ ഊര്‍ജത്തോടെ കണികകള്‍ കൂട്ടിയിടിപ്പിച്ചുകൊണ്ടാണ്‌ പരീക്ഷണം പുനരാരംഭിച്ചത്‌.
ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട്‌ 4.35 നാണ്‌ പരീക്ഷണം നടന്നത്‌. ഏഴ്‌ ടെറാഇലക്‌ട്രോണ്‍വോള്‍ട്‌സ്‌ ഊര്‍ജത്തോടെയാണ്‌ കണികാ കൂട്ടിയിടി നടത്തിയതെന്ന്‌ പരീക്ഷണത്തിന്‌ നേതൃത്വം നല്‍കുന്ന സേണ്‍ വക്താവും ശാസ്‌ത്രജ്ഞയുമായ പൗള കാറ്റപാനോ പറഞ്ഞു. പരീക്ഷണം വിജയകരമാണെന്ന്‌ യൂറോപ്യന്‍ ആണവ ഗവേഷണ കേന്ദ്രമായ സേണ്‍ അവകാശപ്പെട്ടു.                           more...


പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടുവെന്ന്‌ കരുതുന്ന ബിഗ്‌ ബാംഗ്‌ അവസ്ഥ പുനസൃഷ്‌ടിക്കുകയാണ്‌ പരീക്ഷണത്തിന്റെ ലക്ഷ്യം. പ്രപഞ്ചോല്‍പ്പത്തിയില്‍ ഉണ്ടായിരുന്നുവെന്ന്‌ കരുതപ്പെടുന്ന `ദൈവകണിക' (ഹിഗ്‌സ്‌ ബോസണ്‍) കണ്ടെത്താനാണ്‌ ശ്രമം.
ആദ്യ കൂട്ടിയിടിക്കു ശേഷം ഓരോ സെക്കന്‍ഡിലും കോടിക്കണക്കിന്‌ കൂട്ടിയിടികള്‍ നടന്നു. ഈ വിവരങ്ങള്‍ യന്ത്രസഹായത്തോടെ ശേഖരിച്ചിട്ടുണ്ട്‌. ഇവ വിശകലനം ചെയ്യാന്‍ മാസങ്ങള്‍ വേണ്ടിവരും. ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ച്‌ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സൂപ്പര്‍കംപ്യൂട്ടിംഗ്‌ സൗകര്യമുള്ള കേന്ദ്രങ്ങളിലേയ്‌ക്ക്‌ വിവരങ്ങള്‍ കൈമാറിയാകും വിവര വിശകലനം നടത്തുക.
ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്ക്‌ 100 മീറ്റര്‍ അടയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലാണ്‌ എല്‍ എച്ച്‌ സി സ്ഥിതി ചെയ്യുന്നത്‌. പത്തു ബില്യന്‍ ഡോളര്‍ ചെലവില്‍ നടക്കുന്ന പരീക്ഷണത്തില്‍ പ്രകാശവേഗമുള്ള കണികകളെ പരസ്‌പരം കൂട്ടിയിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. 3.5 ടെറാഇലക്‌ട്രോണ്‍ വോള്‍ട്ട്‌ (ടി ഇ വി) ഊര്‍ജനിലയില്‍ വ്യത്യസ്‌ത ദിശയില്‍ തിരിയുന്ന കണികാധാരകളെ സൃഷ്‌ടിക്കാന്‍ കഴിഞ്ഞയാഴ്‌ച തന്നെ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിരുന്നു.
14 ടി ഇ വി ഊര്‍ജനിലയില്‍ കണികകളെ കൂട്ടിയിടിപ്പിക്കാനാണ്‌ സേണിന്റെ പദ്ധതി. എന്നാല്‍, ഇത്‌ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമേ സാധ്യമാകൂ. ഏഴ്‌ ടി ഇ വി ശേഷിയുള്ള കണികാധാരകളെ കൂട്ടിയിടിപ്പിക്കാനുള്ള ശേഷി യന്ത്രത്തിനുണ്ട്‌. 2011 അവസാനം വരെ ഈ ശേഷിയില്‍ മാത്രമേ പരീക്ഷണം നടത്തുകയുള്ളൂ.
2008 സെപ്‌തംബര്‍ 10 നാണ്‌ ആദ്യമായി പരീക്ഷണത്തിന്‌ തുടക്കം കുറിച്ചത്‌. എന്നാല്‍ ഒമ്പതു ദിവസത്തിനുശേഷം ഹീലിയം വാതകചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്‌ നിര്‍ത്തിവച്ചു. ഇത്‌ പരീക്ഷണം ഒരു വര്‍ഷത്തോളം വൈകാന്‍ ഇടയാക്കി. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ്‌ വീണ്ടും പരീക്ഷണമാരംഭിച്ചത്‌. മൂന്നുദിവസത്തിനുശേഷം കണികാധാരകള്‍ ആദ്യമായി എതിര്‍ദിശയില്‍ സഞ്ചരിച്ചു. ഏഴുദിവസത്തിനകം 1.8 ടി ഇ വി ഊര്‍ജനിലയിലുള്ള കണികാധാരകള്‍ സൃഷ്‌ടിച്ചു. ഡിസംബര്‍ 16 ന്‌ വീണ്ടും പരീക്ഷണം നിര്‍ത്തിവയ്‌ക്കുമ്പോള്‍ 2.36 ടി ഇ വി ശേഷിയിലാണ്‌ കണികാധാരകള്‍ സഞ്ചരിച്ചിരുന്നത്‌.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷനല്‍കുന്ന കണ്ടെത്തലുകള്‍ക്ക്‌ ഈ പരീക്ഷണം വഴിയൊരുക്കുമെന്ന്‌ സേണ്‍ വക്താവ്‌ ഗ്വിഡോ ടോണെല്ലി പറഞ്ഞു. പ്രപഞ്ചത്തിന്റെ കാല്‍ഭാഗത്തോളം ഉള്‍പ്പെടുന്നുവെന്നുകരുതുന്ന തമോദ്രവ്യം എന്ന ദുരൂഹത വെളിച്ചത്തുകൊണ്ടുവരാനും പരീക്ഷണം സഹായകമായേക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ