വിവാഹശേഷം സാനിയ കളിക്കളത്തില്‍ തുടരുന്നതില്‍ എതിര്‍പ്പില്ല: ഷൊയിബ്
വിവാഹത്തിന് ഇന്ത്യയില്‍ എത്താന്‍ വിസയ്‌ക്ക് ഷൊയിബ് മാലിക് പാകിസ്ഥാനിലും തിരിച്ച് പാകിസ്ഥാന്‍ വിസയ്‌ക്കായുള്ള അപേക്ഷ സാനിയ ഡല്‍ഹിയിലും അപേക്ഷ നല്‍കിക്കഴിഞ്ഞു. വിസ കിട്ടാന്‍ താമസമുണ്ടായാല്‍ വിവാഹ, റിസപ്‌ഷന്‍ ദിവസങ്ങളില്‍ മാറ്റമുണ്ടാകും. അത്തരമൊരു ബുദ്ധിമുട്ട് ഉണ്ടായില്ലെങ്കില്‍ ഏപ്രില്‍ 15 ന് തന്നെ ഇരുവരും വിവാഹിതരാവും.
കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പ്രണയത്തിലേക്ക് വഴുതിവീണത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന് പാകിസ്ഥാന്‍ ടീം അപ്പോള്‍ മെല്‍ബണില്‍ ഉണ്ടായിരുന്നു. ഓസ്‌ടേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരത്തിനായി സാനിയയും അവിടെയുണ്ടായിരുന്നു. ഈ സമയത്താണ് പ്രണയത്തിലേക്ക് വഴുതിവീഴുന്നത്. മൂന്നാം ടെസ്‌റ്റില്‍ പാകിസ്ഥാന്‍ തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയയും പുറത്തായിരുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ