വിവേകിന് ഡേറ്റുകൊടുക്കാനും ഞാനില്ല
ഞങ്ങള്‍ ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും അവിവാഹിതനായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വിവേക് പറയുന്നത്. ഏതായാലും ഇത്തരം ഗോസിപ്പുകളില്‍ പെടാന്‍ എനിക്ക് താത്‌പര്യമില്ല. വിവേകിന് ഡേറ്റുകൊടുക്കാനും ഞാനില്ല. എന്നെ ഇത്തരം വിവാദങ്ങളില്‍നിന്നും ഒഴിവാക്കിയാല്‍ നല്ലത്.
നൃത്താഭ്യാസത്തില്‍ ഉന്നതപഠനത്തിനായി ഇപ്പോള്‍ ലണ്ടനിലാണ് രാധിക. താന്‍ വിചാരിച്ചിരുന്നെങ്കില്‍ ഈ പഠനത്തിന് സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുമായിരുന്നു. അതില്‍ താത്‌പര്യം ഇല്ലാത്തതിനാല്‍ സ്വന്തം ചെലവില്‍തന്നെയാണ് പഠനം.
ദേശീയ അവാര്‍ഡ് നേടിയ ചിത്രമായ അന്തഹീനിലെ നായികയായ രാധിക രാംഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ രക്ത ചരിത്രയെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പരിതല രവിയുടെ ജീവിതമാണ് രാംഗോപാല്‍ വര്‍മ്മ സിനിമയാക്കുന്നത്. ഇതില്‍ രവിയുടെ പത്‌നിയുടെ വേഷമാണ് രാധികയ്‌ക്ക്. വിവേക് ഒബ്‌റോയിയാണ് രവിയുടെ വേഷത്തില്‍ എത്തുന്നത്.
അനിരുദ്ധാ റോയ് ചൗദരിയുടെ പുതിയ ചിത്രത്തിലേക്കും രാധിക സെലക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ ചിത്രീകരണം എപ്പോള്‍ തുടങ്ങുമെന്ന് പറയാനാവില്ലെന്നും രാധിക അറിയിച്ചു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ