ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശരത്‌കുമാറിന്‌ വേണം ഒരു ഓസ്‌കാര്‍

Buzz It
2010, മാർച്ച് 14, ഞായറാഴ്‌ച

ചെന്നൈ: തന്റെ സ്വപ്‌നം ഓസ്‌കാര്‍ അവാര്‍ഡ്‌ ആണെന്ന്‌ തെന്നിന്ത്യയിലെ ആക്ഷന്‍ നായകന്‍ ശരത്‌കുമാര്‍. തന്റെ സിനിമാ ജീവിതം ആരംഭിച്ചപ്പോള്‍ ഓസ്‌കാര്‍ അവാര്‍ഡ്‌ ആണ്‌ ലക്ഷ്യമെന്ന്‌ എല്ലാവരോടും പറഞ്ഞിരുന്നു. അന്ന്‌ എന്നെ കളിയാക്കി ചിരിക്കുകയായിരുന്നു മറ്റുള്ളവര്‍ ചെയ്‌തിരുന്നത്‌. ഒരു ഇന്ത്യാക്കാരന്‌ ഓസ്‌കാര്‍ സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത കാലമായിരുന്നു അത്‌.
പക്ഷേ ഇപ്പോള്‍ സ്ഥിതി മാറി. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയും ഓസ്‌കാര്‍ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും എത്തിച്ചു. സിനിമയുടെ ലോകം ചെറുതയാണെന്നും തടസങ്ങള്‍ മറികടക്കാനാവുമെന്നും അവര്‍ തെളിയിച്ചു. പിന്നെ എന്തുകൊണ്ട്‌ എനിക്കും ഓസ്‌കാര്‍ അവാര്‍ഡ്‌ ലഭിച്ചുകൂടാ? എന്റെ ലക്ഷ്യസാധ്യത്തിനായി ഇനി കഠിനമായി പരിശ്രമിക്കും. വരുന്ന ജൂലൈയില്‍ ഒരു ബോളിവുഡ്‌ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.      more...


മലയാള ചിത്രമായ പഴശിരാജ തനിക്ക്‌ വന്‍സാധ്യതയാണ്‌ തുറന്നുതന്നത്‌. മലയാളത്തില്‍ തന്റെ താരമൂല്യം ഉയരുന്നതിന്‌ ഈ സിനിമയിലെ എടച്ചേരി കുങ്കന്‍ എന്ന വേഷം സഹായിച്ചു. മലയാളത്തില്‍ ഇപ്പോഴും പലരും തന്നെ വിശേഷിപ്പിക്കുന്നത്‌ ഈ കഥാപാത്രത്തിന്റെ പേരിലാണ്‌. സംവിധായകന്‍ ഹരിഹരമനാടും എം ടി വാസുദേവന്‍ നായരോടുമാണ്‌ ഇതില്‍ തനിക്ക്‌ കടപ്പാടുള്ളത്‌.
മലയാളത്തില്‍ കൂടുതല്‍ അവസരങ്ങളും ഇതിലൂടെ തനിക്ക്‌ ലഭിച്ചു. മലയാള സിനിമയില്‍ പുതിയ വിവാദത്തിന്‌ വഴിതെളിച്ച ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എന്ന ചിത്രത്തില്‍ മമാഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്‌ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നുണ്ട്‌. കുഞ്ചാക്കോ ബോബന്റെ ഒരിടത്തൊരു പോസ്‌റ്റ്‌മാന്‍ എന്ന ചിത്രത്തില്‍ വന്യജീവി ഫോട്ടോഗ്രാഫറുടെ വേഷത്തിലും അഭിനയിക്കുന്നു. കഥകളിയെ അടിസ്ഥാനമാക്കി ഒരു ചിത്രം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. ദര്‍ശന്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു കന്നഡ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്‌.
ഇതിനര്‍ത്ഥം തമിഴ്‌ സിനിമയില്‍നിന്നും മാറിനില്‍ക്കുന്നവെന്നല്ല. വിഡിയല്‍ എന്ന തമിഴ്‌ ചിത്രത്തിന്റെ ഷൂ്‌ട്ടിംഗ്‌ നടന്നുവരുകയാണ്‌ - ശരത്‌ പറയുന്നു. ചുരുക്കിപറഞ്ഞാല്‍ ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കേറിയ നടനായി മാറുകയാണ്‌ ശരത്‌കുമാര്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ