ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കയില്‍ ഈവര്‍ഷം തകര്‍ന്നത്‌ 30 ബാങ്കുകള്‍

Buzz It
2010, മാർച്ച് 14, ഞായറാഴ്‌ച

ന്യൂയോര്‍ക്ക്‌: സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന്‌ കരകയറിത്തുടങ്ങി എന്ന്‌ അവകാശപ്പെടുമ്പോഴും അമേരിക്കയില്‍നിന്നും പുറത്തേക്കു വരുന്ന ചിത്രങ്ങള്‍വേറെ. ബാങ്കുകളുടെ കുട്ട അടച്ചുപൂട്ടലിനും തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കലിനും ഇനിയും ശമനമായിട്ടില്ല.
ഈവര്‍ഷം ആദ്യ രണ്ടര മാസത്തിനുള്ളില്‍തന്നെ അമേരിക്കയില്‍ അടച്ചുപൂട്ടിയ ബാങ്കുകളുടെ എണ്ണം 30 ആണ്‌. അതുപോലെ മിക്ക കമ്പനികളും തങ്ങളുടെ സി ഇ ഒമാരുടെ ബോണസില്‍ 22 ശതമാനം കുറവും വരുത്തിക്കഴിഞ്ഞു.
കഴിഞ്ഞ 12 ന്‌ മാത്രം 4 ബാങ്കുകള്‍ക്കാണ്‌ അമേരിക്കയില്‍ പൂട്ടുവീണത്‌. പാര്‍ക്ക്‌ അവന്യൂ ബാങ്ക്‌, സ്‌റ്റേറ്റ്‌വൈഡ്‌ ബാങ്ക്‌, ഓള്‍ഡ്‌ സതേണ്‍ ബാങ്ക്‌, ലിബര്‍ട്ടി പോയിന്റ്‌ ബാങ്ക്‌ എന്നിവയാണ്‌ പ്രവര്‍ത്തനം അവസാനിപ്പിച്ചത്‌. ഈ മാസം തുടക്കത്തില്‍ ഏഴ്‌ ബാങ്കുകള്‍ അടച്ചുപൂട്ടിയിരുന്നു. ഇതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയശേഷം അമേരിക്കയില്‍ തകര്‍ന്നുവീണ ബാങ്കുകളുടെ എണ്ണം 184 ആയി ഉയര്‍ന്നു.
രാജ്യത്തെ 180 പ്രമുഖ സ്വകാര്യ കമ്പനികളില്‍ നടന്ന ഒരു പഠനത്തിലാണ്‌ സി ഇ ഒമാരുടെ ബോണസില്‍ ശരാശരി 22 ശതമാനത്തിന്റെ കുറവ്‌ വരുത്തിയതായി കണ്ടെത്തിയിട്ടുള്ളത്‌. 2008 ല്‍ 882,105 ഡോളര്‍ ആയിരുന്നു ഈ കമ്പനികള്‍ ബോണസ്‌ ആയി നല്‍കിയതെങ്കില്‍ 2009 ല്‍ ഇത്‌ 689,000 ഡോളറായി ചുരുങ്ങി. സര്‍വീസ്‌ മേഖലയില്‍ 20.8 ശതമാനത്തിന്റെയും ആരോഗ്യമേഖലയില്‍ 14.7 ശതമാനത്തിന്റെയും കുറവാണ്‌ ഉണ്ടായിട്ടുള്ളത്‌. അതേസമയം ധനകാര്യ, സാങ്കേതിക സ്ഥാപനങ്ങളിലെ സി ഇ ഒ മാര്‍ട്ട്‌ 51 മുതല്‍ 59 ശതമാനംവരെ വരുമാന നഷ്ടമാണ്‌ ബോണസ്‌ വെട്ടിക്കുറച്ചതിലൂടെ ഉണ്ടായത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ