ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ചിമ്പുവുമായി പ്രണയമില്ല: തൃഷ

Buzz It
2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

മുംബൈ: വിണ്ണൈതാണ്ടി വരുവായയിലെ നായകന്‍ ചിമ്പുവുമായി തനിക്ക്‌ പ്രണയമില്ലെന്ന്‌ തൃഷ. ചിമ്പുവിനെ കഴിഞ്ഞ ഏഴ്‌ വര്‍ഷമായി അറിയാം. എന്റെ നല്ല സുഹൃത്താണ്‌ ചിമ്പു. ഒരിക്കലും നല്ല സുഹൃത്തിനെ കാമുകനാക്കാനാവില്ലെന്നാണ്‌ തന്റെ വിശ്വാസമെന്നും തൃഷ പറഞ്ഞു. എല്ലാത്തിനുമുപരി തങ്ങള്‍ രണ്ടാളും രണ്ട്‌ സ്വഭാവക്കാരാണെന്നും ഒരു വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ തൃഷ വ്യക്തമാക്കി.
ഈ സിനിമയില്‍ ചിമ്പുവുമൊത്ത്‌ ചില ചുമ്പന രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. ആ രംഗങ്ങള്‍ ചിത്രത്തിന്‌ ആവശ്യമാണെന്ന്‌ സംവിധായകന്‍ ഗൗതം വാസുദേവ്‌ മേനോന്‍ പറഞ്ഞതിനാലാണ്‌ അഭിനയിച്ചത്‌. ആ രംഗങ്ങളില്‍ തെറ്റുണ്ടെന്ന്‌ കരുതുന്നില്ല.
സിനിമാ ജീവിതത്തിലേക്ക്‌ കടക്കുമ്പോള്‍ മൂന്ന്‌ ആഗ്രഹങ്ങളാണ്‌ തനിക്കുണ്ടായിരുന്നത്‌. മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കണം, എ ആര്‍ റഹ്മാനെ കാണണം, കമല്‍ ഹാസന്റെ നായികയാവണം. ഇതില്‍ ആദ്യ രണ്ടു ആഗ്രഹങ്ങളും സാധിച്ചു. മൂന്നാമത്തെ ആഗ്രഹം ഉടന്‍ സാധിക്കുന്നതിന്റെ ത്രില്ലിലാണ്‌ താനിപ്പോഴെന്നും തൃഷ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ