ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

തിലകന്റെ സമരങ്ങള്‍ക്ക്‌ മാക്‌ടയുടെ പിന്തുണ

Buzz It
2010 ഫെബ്രുവരി 2, ചൊവ്വാഴ്ച

ആലപ്പുഴ: സിനിമാ മേഖലയിലെ തൊഴില്‍ നിഷേധത്തിനെതിരെ നടന്‍ തിലകന്‍ നടത്തുന്ന സമരങ്ങള്‍ക്ക്‌ മാക്‌ട ഫെഡറേഷന്‍ (എ ഐ ടി യു സി) പിന്തുണ നല്‍കുമെന്ന്‌ പ്രസിഡന്റ്‌ കാനം രാജേന്ദ്രന്‍. ചില സൂപ്പര്‍ താരങ്ങളും സൂപ്പര്‍ സംവിധായകരുമാണ്‌ ഇത്തരം നീക്കങ്ങള്‍ക്ക്‌ പിന്നില്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഇത്തരം കടന്നുകയറ്റങ്ങളെക്കുറിച്ച്‌ പുരോഗമന കലാസാഹിത്യ നായകന്മാര്‍ മൗനം പാലിക്കുകയാണെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
മലയാള സിനിമയിലെ ഒരു വിഭാഗത്തിന്റെ ധാര്‍ഷ്‌ട്യവും ഭരണഘടനാതീതമായി പ്രവര്‍ത്തിക്കാനുള്ള ചില സംഘടനകളുടെ പരിശ്രമവുമാണ്‌ ഈ സംഭവത്തിലൂടെ പുറത്താകുന്നത്‌. വിനയന്‍ സംവിധാനം ചെയ്‌ത ഒരു ചിത്രത്തില്‍ അഭിനയിച്ചതിനാലാണ്‌ തിലകനടക്കമുള്ള നടന്മാര്‍ക്കെതിരെ ഫെഫ്‌കയും അമ്മയും ഉപരോധ ഭീഷണി മുഴക്കുന്നത്‌.
ഈ ചിത്രത്തിന്റെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ടെക്‌നീഷ്യന്മാരെയും കലാകാരന്മാരെയും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ശ്രമവും പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷനും ഫെഫ്‌ക്കയും ചേര്‍ന്ന്‌ നടത്തിയതായും കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇത്തരം സംഭവങ്ങള്‍ തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ്‌ ചര്‍ച്ചയുടെ പൊതുധാരണയ്‌ക്കെതിരാണ്‌. ഫെഫ്‌കയെ അംഗീകരിച്ചാല്‍ മാത്രമെ തൊഴിലെടുക്കാനനുവദിക്കൂ എന്ന സാഹചര്യം സൃഷ്‌ടിക്കുകയാണ്‌ ഇവരുടെ ശ്രമം. തൊഴില്‍ നിയമങ്ങള്‍ക്ക്‌ വിരുദ്ധമായ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. ഫെഡറേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ സി രാധാകൃഷ്‌ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ