ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജൂനിയര്‍ എന്‍ ടി ആര്‍ ശൈശവ വിവാഹ കുരുക്കില്‍

Buzz It
2010 ഫെബ്രുവരി 1, തിങ്കളാഴ്‌ച

ഹൈദ്രാബാദ്‌: തെലുങ്കിലെ സൂപ്പര്‍ നായകന്‍ ജൂനിയര്‍ എന്‍ ടി ആര്‍ ശൈശവ വിവാഹ കുരുക്കില്‍. 18 വയസ്‌ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ്‌ വരുന്ന മെയില്‍ 27 കാരനായ ജൂനിയര്‍ എന്‍ ടി ആര്‍ വിവാഹം കഴിക്കാന്‍ പോകുന്നതെന്നും ഈ വിവാഹം നീട്ടിവയ്‌പ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ സിന്‍ഗുലുരി ശാന്തി പ്രസാദ്‌ എന്ന അഭിഭാഷകനാണ്‌ വിജയവാഡ കോടതിയെ സമീപിച്ചിട്ടുള്ളത്‌.
റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസുകാരനായ നാരായണ്‍ ശ്രീനിവാസ റാവുവിന്റെ മകള്‍ എന്‍ ലക്ഷ്‌മി പ്രണതിയും ജൂനിയര്‍ എന്‍ ടി ആറും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. വരുന്ന മെയില്‍ വിവാഹം നടത്താന്‍ ഇരുകൂട്ടരുടെയും കുംബാംഗങ്ങള്‍ തീരുമാനിക്കുകയും ചെയ്‌തു. എന്നാല്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയായ ലക്ഷ്‌മിക്ക്‌ 17 വയസു കഴിഞ്ഞതേയുള്ളൂവെന്ന്‌ പ്രസാദ്‌ ചുണ്ടിക്കാട്ടുന്നു.
ഇവരുടെ വിവാഹത്തിന്‌ താന്‍ എതിരല്ല. എന്നാല്‍ ഇവരുടെ വിവാഹം ഇപ്പോള്‍ നടത്തുന്നത്‌ ശൈശവ വിവാഹ നിരോധന നിയമത്തിന്‌ എതിരാണ്‌. അതിനാല്‍ വിവാഹം നീട്ടിവയ്‌ക്കണം. പാലിക്കപ്പെടാനല്ലെങ്കില്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല.
മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അനന്തിരവളാണ്‌ പെണ്‍കുട്ടിയുടെ അമ്മ. എന്‍ ടി ആറിന്റെ അച്ഛന്‍ നന്ദമുറി ഹരികൃഷ്‌ണയാവട്ടെ തെലുങ്കുദേശത്തിന്റെ എം പിയും. ഈ ബന്ധമാണ്‌ ലക്ഷ്‌മി-ജൂനിയര്‍ എന്‍ ടി ആര്‍ വിവാഹത്തിന്‌ വഴിവച്ചത്‌. അതിനാല്‍ ഈ ഉന്നതരും നിയമലംഘനത്തിന്‌ കൂട്ടുനില്‍ക്കരുതെന്ന്‌ പ്രസാദ്‌ ആവശ്യപ്പടുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ