ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

താക്കറേ പ്രതിഭാസം: മുബൈയെ വ്യവസായികള്‍ കൈയൊഴിയുന്നു

Buzz It
2010 ഫെബ്രുവരി 4, വ്യാഴാഴ്‌ച

അഹമ്മദാബാദ്‌: ബാല്‍ താക്കറേയുടെയും ശിവസേനയുടെയും കടുത്ത പ്രാദേശിക വാദം വ്യവസായികളെ മഹാരാഷ്‌ട്ര ജില്ലതന്നെ വിട്ടുേപാകാന്‍ പ്രേരിപ്പിക്കുന്നു. മഹാരാഷ്‌ട്ര വിടാന്‍ ഒരുങ്ങൂന്ന വ്യവസായികളെ സ്വീകരിക്കാന്‍ ഗുജറാത്ത്‌ ചുവന്ന പരവതാനിയും വിരിച്ച്‌ കാത്തിരിക്കുന്നത്‌ വരും നാളുകളില്‍ ഈ വിട്ടുപോക്കിന്റെ ആക്കം വര്‍ധിപ്പിക്കും.
മുംബൈയില്‍നിന്നും നിരവധി അന്വേഷണങ്ങളാണ്‌ ഇപ്പോള്‍ ഗുജറാത്തിലേക്ക്‌ വരുന്നത്‌. ഇടത്തര വ്യവസായികളാണ്‌ ഇതില്‍ ഏറെയും. തങ്ങളുടെ വ്യവസായം ഗുജറാത്തിലേക്ക്‌ മാറ്റി സ്ഥാപിക്കുന്നതിന്‌ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന്‌ പലരും ഗുജറാത്തിലെ ഏജന്റുമാര്‍ക്ക്‌ ചുമതല നല്‍കിക്കഴിഞ്ഞു.
മുംബൈ ആസ്ഥാനമായ ഒരു പെട്രോ കെമിക്കല്‍ കമ്പനിയും ക്രെയിന്‍ നിര്‍മാണ കമ്പനിയും ഗുജറാത്തിലേക്ക്‌ പൂര്‍ണമായി പറിച്ചുമാറ്റപ്പെടുമെന്ന്‌ ഉറപ്പായിക്കഴിഞ്ഞു. ഏതാനും മാസങ്ങള്‍ക്കകം ഈ കമ്പനികള്‍ മുംബൈയോട്‌ വിടപറയും.
മമതാ ബാനര്‍ജിയും സംഘവും പശ്ചിമ ബംഗാളില്‍നിന്നും ടാറ്റായെ കുടിയിറക്കിയപ്പോള്‍ അവരെ രണ്ടുകൈയും നീട്ടി സ്വീകരിച്ചത്‌ ഗുജറാത്താണ്‌. അവിടെനിന്നും ടാറ്റായുടെ നാനോ കാര്‍ പുറത്തിറങ്ങിയും തുടങ്ങി. ഈ അനുഭവമാണ്‌ വേറിട്ടു ചിന്തിക്കാന്‍ മുംബൈ വ്യവസായികളെയും പ്രേരിപ്പിക്കുന്നത്‌.
തന്റെ വ്യവസായ ശൃംഖല ഗുജറാത്തിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞദിവസം അമിതാഭ്‌ ബച്ചന്‍ തീരുമാനിച്ചതിനു പിന്നിലും ഗുജറാത്ത്‌ സര്‍ക്കാരിന്റെ ഇതേ നിലപാടായിരുന്നു കാരണം. വ്യവസായികള്‍ക്ക്‌ വന്‍ ഇളവുകളും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗുജറാത്ത്‌ സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌.
മഹാരാഷ്‌ട്രയ്‌ക്ക്‌ പുറത്തുനിന്നുള്ളവരെ എരണംകെട്ടവരായാണ്‌ ശിവസേന വിശേഷിപ്പിക്കുന്നതെങ്കില്‍ ഈശ്വരന്‌ തുല്ല്യമായ പ്രാധാന്യമാണ്‌ ഗുജറാത്ത്‌ സര്‍ക്കാര്‍ നല്‍കന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ