ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മലയാള സിനിമയുടെ ശാപം അക്ഷരാഭ്യാസമില്ലാത്ത നിര്‍മ്മാതാക്കള്‍: ജഗതി ശ്രീകുമാര്‍

Buzz It
2010 ജനുവരി 11, തിങ്കളാഴ്‌ച


കൊല്ലം: അക്ഷരവിരോധികള്‍ സിനിമയെടുക്കാന്‍ തുടങ്ങിയതാണ്‌ മലയാളസിനിമയുടെ ശാപമെന്ന്‌ ചലച്ചിത്രതാരം ജഗതിശ്രീകുമാര്‍. ജാക്‌പോട്ട്‌ കഴിഞ്ഞാല്‍ ഏറ്റവും വലിയ ചൂതാട്ടമായി സിനിമാ വ്യവസായം മാറിയെന്നും ജഗതി പറഞ്ഞു. റോട്ടറി ഡിസ്‌ട്രിക്‌ട്‌ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട്‌ `മലയാളസിനിമയുടെ ഇന്നത്തെ സംസ്‌കാരം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജഗതി ശ്രീകുമാര്‍.
പണ്ട്‌ കരുത്തുറ്റ എഴുത്തുകാരുടെ നോവലുകളായിരുന്നു സിനിമയാക്കിയിരുന്നത്‌.
നിര്‍മ്മാതാക്കളാകട്ടെ പ്രഗത്ഭരായ നോവലിസ്റ്റുകളുടെ കഥകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചിരുന്നു.
പ്രേംനസീര്‍, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍നായര്‍, ശാരദ എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയതോടെ തിയേറ്ററുകളിലേക്ക്‌ കുടുംബസമേതം പ്രേക്ഷകരെത്തി.
സിനിമകളില്‍ സത്യം, ധര്‍മ്മം തുടങ്ങിയ ആശയങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്‌.
എന്നാല്‍ ഇന്ന്‌ വയലന്‍സിനാണ്‌ പ്രാമുഖ്യം. ഹിംസ കാണിച്ചാല്‍ മാത്രം കോടിക്കണക്കിന്‌ രൂപ വാരാന്‍ കഴിയുന്ന അവസ്ഥയാണ്‌ നിലവിലുള്ളതെന്നും ജഗതി പറഞ്ഞു.

1 comments:

Joker പറഞ്ഞു...

Mr.Shreekumar , you said it. Thanks

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ