ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണിലും കൂട്ട പിരിച്ചുവിടല്‍

Buzz It
2009 നവംബർ 5, വ്യാഴാഴ്‌ച


വാഷിംഗ്‌ടണ്‍: ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന്‌ കരകയറുന്നതായി അമേരിക്ക അവകാശപ്പെടുമ്പോഴും അവിടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക്‌ നീങ്ങുകയാണെന്നാണ്‌ സൂചന. പ്രവര്‍ത്തനചെലവ്‌ വെട്ടിക്കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ ജോണ്‍സര്‍ ആന്‍ഡ്‌ ജോണ്‍സണും കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു. വരുന്ന ഒരു വര്‍ഷംകൊണ്ട്‌ 7,000 ജീവനക്കാരെ പിരിച്ചുവിടാനാണ്‌ കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്‌.
ഈ പിരിച്ചുവിടല്‍ അമേരിക്കയില്‍ മാത്രം ഒതുങ്ങില്ല. മറ്റു രാജ്യങ്ങളിലുള്ള ജീവനക്കാരിലാവും ആദ്യം കുറവുവരുത്തുക. ഈ പിരിച്ചുവിടലിലൂടെ 1.7 ബില്ല്യണ്‍ ഡോളറിന്റെ ലാഭമാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌.
അതേസമയം പിരിച്ചുവിടപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരുമെന്നാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഏഴ്‌ ശതമാനം ജീവനക്കാരെ കുറയ്‌ക്കാനാണ്‌ കമ്പനിയുടെ യാഥാര്‍ത്ഥ തീരുമാനമെന്ന്‌ അനൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 1,17,000 തൊഴിലാളികള്‍ ഇപ്പോള്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണിലുണ്ട്‌. ഈ കണക്കു പ്രകാരമാണെങ്കില്‍ 8,000 പേര്‍ക്കെങ്കിലും ജോലി നഷ്ടമാകുന്ന അവസ്ഥയുണ്ടാകും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ