തൃശൂര്‍: കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തികനയം മൂലം കേരളത്തിന്റെ റവന്യു വരുമാനത്തില്‍ കുറവു വരുന്നതായി ധനമന്ത്രി ഡോ തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന വില്‍പ്പന നികുതി ഉദ്യോഗസ്ഥരുടെ യോഗത്തിനു മുമ്പായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിനു ലഭിക്കേണ്ട വിഹിതത്തില്‍ വന്ന കുറവാണിതിനു കാരണം. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഗ്രാന്റ്, വായ്‌പ എന്നീ നിലകളിലാണ് സഹായം നല്‍കുന്നത്. എന്നാലിപ്പോള്‍ വായ്‌പമാത്രമേ അനുവദിക്കൂ എന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. ഇതുവഴി ബജറ്റില്‍ ലക്ഷ്യമാക്കിയ റവന്യു വര്‍ധന പോലും നേടാനാവുന്നില്ല. 2008-09 സെപ്‌തംബര്‍ വരെ 2387 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്.
സംസ്‌ഥാനം 3000 കോടിയാണ് പ്രതീക്ഷിച്ചിരുന്നത്. അതായത് 10 ശതമാനമെങ്കിലും വര്‍ധന. അതേസമയം കേന്ദ്രം 2 ലക്ഷം കോടി രൂപയാണ് നികുതിയിളവുകള്‍ നല്‍കുന്നത്. വായ്‌പയെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ദൈനംദിന പ്രവൃത്തികള്‍ ചെയ്യണമെന്ന അവസ്ഥയാണ് കേന്ദ്രത്തിന്റെ വികലമായ നയം മൂലം സംജാതമായിരിക്കുന്നെതന്നും മന്ത്രി പറഞ്ഞു.









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ