ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പൊതുമേഖലാ ഓഹരികള്‍ കുത്തകകള്‍ക്ക്‌

Buzz It
2009, നവംബർ 14, ശനിയാഴ്‌ച

സ്വകാര്യ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ്‌
കമ്പനികള്‍ക്കും ഓഹരികള്‍ വാങ്ങാമെന്ന്‌ കേന്ദ്രം



ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വന്‍ കോര്‍പറേറ്റുകള്‍ക്ക്‌ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓഹരികള്‍ സ്വകാര്യ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ക്കും വാങ്ങാന്‍ കേന്ദ്രം അനുമതി നല്‍കി. പൊതുജനങ്ങള്‍ക്ക്‌ ഉടമസ്ഥാവകാശം നല്‍കുന്നുവെന്ന പേരിലാണ്‌ ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നതിനെ കേന്ദ്രം ഇതുവരെ ന്യായീകരിച്ചിരുന്നത്‌. എന്നാല്‍, വളഞ്ഞവഴിയിലൂടെ സ്വകാര്യവല്‍ക്കരണം നടത്തുകയാണ്‌ യു പി എ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്‌ ഈ നീക്കത്തോടെ വ്യക്തമായി.                                                 more...

ലാഭകരമായി പ്രവര്‍ത്തിക്കുന്ന 60 പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 ശതമാനം ഓഹരി വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രാലയത്തിലെ ഓഹരിവില്‍പ്പന സെക്രട്ടറി സുനില്‍ മിത്ര ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓഹരിക്കമ്പോളത്തില്‍ ഇറങ്ങാത്ത, മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നവരത്‌ന കമ്പനികള്‍ ഉള്‍പ്പെടെ 50 കമ്പനിയുടെ 10 ശതമാനം ഓഹരി വില്‍ക്കും.
ഇതിനു പുറമെ, 10 ശതമാനത്തില്‍ താഴെമാത്രം ഓഹരി വിറ്റ 10 കമ്പനിയുടെ 10 ശതമാനംവരെ ഓഹരിയും വില്‍ക്കും. മൊത്തം 60 കമ്പനിയുടെ 10 ശതമാനം ഓഹരി വില്‍ക്കുന്നതിലൂടെ എത്ര തുക സമാഹരിക്കാനാകുമെന്ന്‌ കണക്കാക്കിയിട്ടില്ലെന്നും മിത്ര പറഞ്ഞു.
കൊച്ചി കപ്പല്‍ശാല, എഫ്‌ എസി ടി, എന്‍ എം ഡി സി, സെയില്‍, കോള്‍ ഇന്ത്യ ലിമിറ്റഡ്‌ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ ഉടന്‍ വില്‍ക്കാനാണ്‌ നീക്കം. ഇതുസംബന്ധിച്ച്‌ വിവിധ മന്ത്രാലയങ്ങളുമായി ഓഹരിവില്‍പ്പനവകുപ്പ്‌ തിരക്കിട്ട ചര്‍ച്ച നടത്തുകയാണ്‌. ഇതിലൂടെ രൂപപ്പെടുന്ന നിര്‍ദേശങ്ങള്‍ കേന്ദ്രമന്ത്രിസഭയ്‌ക്കു മുമ്പില്‍ വയ്‌ക്കുകയും അംഗീകരിക്കുന്നതിനനുസരിച്ച്‌ ഓഹരിവില്‍പ്പന ആരംഭിക്കുകയും ചെയ്യും.
മന്ത്രിസഭ അംഗീകരിച്ച എന്‍ ടി പി സി, സത്‌ലജ്‌ വൈദ്യുത്‌ നിഗം ലിമിറ്റഡ്‌, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍ ഓഹരിവില്‍പ്പന ഈ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കും.
ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച്‌ പട്ടിക തയ്യാറാക്കാന്‍ ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയം വിവിധ മന്ത്രാലയങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. വിവിധ മന്ത്രാലങ്ങളുടെ കീഴില്‍ വരുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതിനുള്ള പട്ടിക തയ്യാറാക്കാനാണ്‌ ഓഹരി വിറ്റഴിക്കല്‍ മന്ത്രാലയം വിവിധ മന്ത്രാലയങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.
കേന്ദ്ര സര്‍ക്കാരിന്‌ കീഴില്‍ നാനൂറിലധികം പൊതു മേഖലാ സ്ഥാനങ്ങളാണുള്ളത്‌. ഇതില്‍ അമ്പതോളം സ്ഥാപനങ്ങളുടെ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യപ്പെട്ടവയാണെന്ന്‌ മിത്ര പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ