ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ വിഴിഞ്ഞം പദ്ധതിയുടെ ഉപദേശകര്‍

Buzz It
2009, നവംബർ 14, ശനിയാഴ്‌ച

കൊച്ചി: ലോകബാങ്ക്‌ ഗ്രൂപ്പില്‍പ്പെട്ട ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌ കോര്‍പ്പറേഷന്‍ (ഐ എഫ്‌ സി) വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉപദേശക സ്‌ഥാനം ഏറ്റെടുത്തു. ഇതുസംബന്ധിച്ച്‌ ഐ എഫ്‌ സി യും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്‌ ലിമിറ്റഡും തമ്മില്‍ ഇന്നലെ കൊച്ചിയില്‍ കരാര്‍ ഒപ്പുവച്ചു.
സുതാര്യവും മത്സരാധിഷ്‌ഠിതവുമായ തുറന്നബിഡ്ഡിംഗിലൂടെ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി നിര്‍മാണം, വിപണനം, പദ്ധതി നടപ്പാക്കല്‍ എന്നിവയില്‍ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട്‌ ലിമിറ്റഡിന്റെ പ്രിന്‍സിപ്പല്‍ അഡൈ്വസര്‍ എന്ന നിലയിലായായിരിക്കും ഐ എഫ്‌സിയുടെ പ്രവര്‍ത്തനം. പദ്ധതിക്ക്‌ സ്വകാര്യ പങ്കാളിത്തത്തോടെ പി പി പി മാതൃകയില്‍ പങ്കാളിയെ കണ്ടെത്തുന്നതിന്‌ വേണ്ടിയുള്ള മുന്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുക, പദ്ധതി സംബന്ധിച്ച പുതിയ പഠനം നടത്തുക തുടങ്ങിയവ ഐ എഫ്‌ സിയുടെ ചുമതലകളായിരിക്കും.                                                            more...

ഐ എഫ്‌ സി മുഖ്യ ഉപദേശകരായി വരുന്നതോടെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ധനസമാഹരണത്തിനുള്ള സാധ്യതകള്‍ തുറക്കുമെന്നാണ്‌ പ്രതീക്ഷ. ആഗോള സാമ്പത്തികമേഖലയിലെ പുതിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്ത്‌ നിലവിലുള്ള പഠനത്തെ വിപുലപ്പെടുത്തുന്ന തരത്തിലായിരിക്കും പുതിയ പഠനം. അടുത്ത വര്‍ഷം പകുതിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ്‌ സൂചന.
ബിഡ്‌ രേഖകള്‍ തയ്യാറാക്കല്‍, മാര്‍ക്കറ്റ്‌ സ്റ്റഡി തുടങ്ങിയ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന്‌ കരാറില്‍ വ്യവസ്ഥചെയ്‌തിട്ടുണ്ട്‌. 80 ലക്ഷത്തോളം രൂപയാണ്‌ ഐ എഫ്‌ സിയുടെ ഫീസ്‌. ഇതിനു പുറമെ അവര്‍ കണ്ടെത്തുന്ന പങ്കാളിയില്‍ നിന്നും സക്‌സസ്‌ ഫീ ആയി ഒരു തുകയും ലഭിക്കും.
മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ ഇന്ത്യയില്‍ ശക്തമായ സാമ്പത്തികവളര്‍ച്ചയ്‌ക്ക്‌ ഇടയാക്കുമെന്ന്‌ ഐഎഫ്‌സി എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്റും സി ഇ ഒ യുമായ ലാഴ്‌സ്‌തുനെല്‍ അഭിപ്രായപ്പെട്ടു.
തുറമുഖത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്‌ടിക്കുന്നതിനും വ്യാപാരം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ കേരളവുമായി സഹകരിക്കുന്നതെന്നും തുനെല്‍ കൂട്ടിച്ചേര്‍ത്തു.
ബെനിന്‍, ബ്രസീല്‍, മഡഗാസ്‌കര്‍, മൗറീഷ്യസ്‌ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ വഴിയായി തുറമുഖമേഖലയില്‍ പൊതുമേഖല, സ്വകാര്യമേഖലാ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ നിര്‍മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും സഹായിക്കുന്നതില്‍ ഐ എഫ്‌ സിക്ക്‌ മുന്‍പരിചയമുണ്ട്‌. വിഭവങ്ങളുടെ ശരിയായ ഉപയോഗം, സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ സൃഷ്‌ടിക്കുക, ഗുണമേന്മാ സേവനങ്ങള്‍ സൃഷ്‌ടിക്കുക എന്നിവയാണ്‌ പ്രധാന ലക്ഷ്യങ്ങള്‍.
ഐ എഫ്‌ സി അഡൈ്വസറി സര്‍വീസസ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ മുഖേനയാണ്‌ പുതിയ പദ്ധതിയുമായി സഹകരിക്കുന്നത്‌. സ്വകാര്യമേഖലയിലെ സഹകരണത്തിലൂടെ ഇടപാടുകളില്‍ സര്‍ക്കാരുകള്‍ക്ക്‌ ഉപദേശം നല്‌കുന്ന ഏക മള്‍ട്ടിലാറ്ററല്‍ സ്ഥാപനമാണിത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ