ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്‌ 500 നിരത്തിലിറങ്ങി

Buzz It
2009, നവംബർ 14, ശനിയാഴ്‌ച

കൊച്ചി: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ബൈക്കായ ക്ലാസിക്‌ 500 ഇന്ത്യന്‍ നിരത്തിലിറക്കി. എന്‍ഫീല്‍ഡിന്റെ സര്‍വകാല ക്ലാസിക്കായ 350 ന്റെ തൊട്ടടുത്ത്‌ തന്നെയാണ്‌ ക്ലാസിക്‌ 500 ന്റെയും സ്ഥാനം.
ഇലക്ട്രോണിക്‌ ഫ്യൂവല്‍ ഇഞ്ചക്ഷനോടുകൂടിയ യൂണിറ്റ്‌ കണ്‍സ്‌ട്രക്‌ഷന്‍ എന്‍ജിനാണ്‌ ക്ലാസിക്‌ 500 ന്റെ സവിശേഷത. എന്‍ജിന്‍, ഗിയര്‍ബോക്‌സ്‌, ക്ലച്ച്‌ എന്നിവ ഒറ്റയൂണിറ്റായാണ്‌ ഇതില്‍ നിര്‍മിച്ചിരിക്കുന്നത്‌.                                                    more...

ഇതിന്റെ. ആന്തരാവയവങ്ങളുടെ ഘര്‍ഷണവും ട്രാന്‍സ്‌മിഷന്‍ ലോസും നന്നായി കുറയ്‌ക്കാന്‍ ഇത്‌ ഉപകരിക്കും.
ഇലക്ട്രോണിക്‌ ഫ്യൂവല്‍ ഇഞ്ചക്‌ഷനും കൂടിച്ചേരുന്നതോടെ 100 കിലോമീറ്റര്‍ വേഗത്തില്‍പോലും ഹൈവേയാത്ര ആയാസരഹിതവും സുരക്ഷിതവും ഇന്ധനക്ഷമവും ആകുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു. കാഴ്‌ചയില്‍ 1950 കളിലെ ജെ 2 മോഡലിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌.
ബ്രിട്ടീഷ്‌ മോട്ടോര്‍ സൈക്ലിങ്‌ കാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്നതാണ്‌ ക്ലാസിക്‌ ഗ്രീന്‍. മലിനീകരണത്തോത്‌ കുറയ്‌ക്കും വിധമുള്ള കമ്പ്‌സ്റ്റ്യന്‍ സംവിധാനവും ക്ലാസിക്‌ ഗ്രീനിനെ കൂടുതല്‍ പ്രകൃതിയോടടുപ്പിക്കുന്നു.
ക്ലാസിക്‌ 500 ന്‌ കൂടുതല്‍ ക്രാഫ്‌റ്റഡ്‌ മെറ്റല്‍ ഉപയോഗിച്ചുള്ള രൂപകല്‌പനയാണ്‌. ഫ്യൂവല്‍ ടാങ്ക്‌, ഓവല്‍ ടൂള്‍ ബോക്‌സ്‌, മഡ്‌ഗാര്‍ഡുകള്‍, സൈലന്‍സര്‍, എക്‌സോസ്‌റ്റ്‌ ഫിന്‍, ഹെഡ്‌ലൈറ്റ്‌ ക്യാപ്പോടുകൂടിയ ഹെഡ്‌ലൈറ്റ്‌ കേസിംഗ്‌, സ്‌പിളിറ്റ്‌ സീറ്റ്‌, ടെയില്‍ ലൈറ്റ്‌ അസംബ്ലി എന്നിവയെല്ലാം ക്ലാസിക്‌ 500 മാറ്റ്‌ കൂട്ടുന്നു.
ക്ലാസിക്‌ സീരീസിലെ എല്ലാ ബൈക്കുകളും രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ലഭ്യമാണെന്നും സുഖസവാരിയെ ഒരു പടികൂടി അവ ഉയര്‍ത്തിയിരിക്കുകയാണെന്നും റോയല്‍ എന്‍ഫീല്‍ഡ്‌ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ്‌ വിഭാഗം തലവന്‍ ഷാജി കോശി അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ