ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിശ്വയാത്ര ഫോറിന്‍ ട്രാവല്‍ കാര്‍ഡുമായി എസ്‌ ബി ടി

Buzz It
2009, നവംബർ 14, ശനിയാഴ്‌ച

തിരുവനന്തപുരം: വിദേശ യാത്ര ചെയ്യാനുദ്ദേശിക്കുന്ന ഭാരതീയ പൗരന്‍മാര്‍ക്ക്‌ സൗകര്യപ്രദമായി വിശ്വയാത്ര ഫോറിന്‍ ട്രാവല്‍ കാര്‍ഡ്‌ എന്ന പേരില്‍ നൂതനമായയ ഉല്‍പ്പന്നം സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ പുറത്തിറക്കി. എസ്‌ ബി ടി മാനേജിംഗ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഛന്‍ ടെക്‌നോപാര്‍ക്ക്‌ സി ഇ ഒ മെര്‍വിന്‍ അലക്‌സാണ്ടര്‍ക്ക്‌ ആദ്യ കാര്‍ഡ്‌ കൈമാറി ഉത്‌ഘാടനം നിര്‍വഹിച്ചു.
വിസയുമായി സഹകരിച്ചുള്ള പ്രീ പെയ്‌ഡ്‌ കാര്‍ഡാണ്‌ വിശ്വയാത്ര ഫോറിന്‍ ട്രാവല്‍ കാര്‍ഡ്‌. ഔദ്യോഗികാവശ്യങ്ങള്‍ക്ക്‌ ഉദ്യോസ്ഥരെ വിദേശത്ത്‌ അയക്കുന്ന സ്ഥാപനങ്ങള്‍ക്കും വിദേശ വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ഇടപാടുകാരുടെ തിരിചച്ചറിയല്‍ മാനദണ്‌ഡങ്ങളും കാലാകാലങ്ങളിലുള്ള നിയമാനുസൃതത നടപടികളും പൂര്‍ത്തിയാക്കി ഈ സൗകര്യം പ്രയോജനപ്പെടുത്താം.                                                                                     more...

500 ആമേരിക്കന്‍ ഡോളര്‍, 400യൂറോ, 250 പൗണ്ട്‌ സ്റ്റെര്‍ലിംഗ്‌ എന്നിങ്ങനെ ഏറ്റവും കുറഞ്ഞ തുകയ്‌ക്കും പരമാവധി 10,000 അമേരിക്കന്‍ ഡോളറിനും കാര്‍ഡ്‌ ലഛിക്കും. സമയോചിത വിനിമയ നിരക്കുകളും ഓരോ ഇടപാടിനും എസ്‌ എം എസ്‌ സൂചന ലഭ്യമാക്കുന്ന മൂല്യവര്‍ധിത സവിശേഷതയുള്ള കാര്‍ഡ്‌ എത്ര തവണ വേണമെങ്കിലും റീലോഡ്‌ ചെയ്യാം.
എ ടി എം വഴി പണമെടുക്കാനും ലോകത്തെവിടെയുമുളള്ള പണമിടപാട്‌ സ്ഥാപനങ്ങളില്‍ പണമടയ്‌ക്കാനും കാര്‍ഡ്‌ വഴി സാധിക്കും. കാര്‍ഡില്‍ അവശേഷിക്കുന്ന തുകയും ഇടപാട്‌ വിവരങ്ങളും അറിയാന്‍ സൗജന്യ സൗകര്യങ്ങളുണ്ട്‌. എസ്‌ ബി ടിയുടെ എല്ലാ വിദേശനാണ്യ വിനിമയ ശാഖകള്‍ വഴിയും ഈ കാര്‍ഡ്‌ വിതരണം ചെയ്യും.
നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ ഈ കാര്‍ഡ്‌ ഉപയോഗിക്കാന്‍ കഴിയില്ല.ആഘാഷങ്ങളിലും വിശേഷ അവസരങ്ങളിലും നല്‍കാന്‍ കഴിയുന്ന ഗിഫ്‌റ്റ്‌ കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഥന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ