ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നവരത്‌ന കമ്പനികളുടെ ഓഹരി വില്‍പനയ്‌ക്ക്‌ അന്തിമ രൂപം

Buzz It
2009, നവംബർ 15, ഞായറാഴ്‌ച

കൊല്‍ക്കത്ത: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ കോര്‍പറേറ്റുകള്‍ക്ക്‌ വില്‍ക്കാനുള്ള തീരുമാനത്തിനു പിന്നാലെ രണ്ട്‌ നവരത്‌ന കമ്പനികളുടെ ഓഹരി വില്‍പന തീരുമാനത്തിന്‌ അന്തിമരൂപമായി. സ്റ്റീല്‍ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെയും എന്‍ എം ഡി സിയുടെയും ഓഹരിവില്‍പന സംബന്ധിച്ച നിര്‍ദേശം അടുത്ത മാസം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ അയയ്‌ക്കുമെന്ന്‌ കേന്ദ്ര ഉരുക്കുമന്ത്രി വീര്‍ഭദ്ര സിംഗ്‌ പറഞ്ഞു.                     more...

ഇരുകമ്പനികളുടെയും ഓഹരിവില്‍പന സംബന്ധിച്ച നിര്‍ദേശം ഡിസംബറില്‍ കാബിനറ്റിന്റെ അംഗീകാരത്തിന്‌ അയയ്‌ക്കുമെന്ന്‌ കൊല്‍ക്കത്തയില്‍ നടക്കുന്ന മെറ്റല്‍സ്‌ മിനറല്‍സ്‌ നിര്‍മാതാക്കളുടെ എക്‌സ്‌പോയ്‌ക്കിടെ മന്ത്രി വ്യക്തമാക്കി.
ഓഹരിവില്‍പനയ്‌ക്ക്‌ മന്ത്രാലയം അനുമതി നല്‍കിക്കഴിഞ്ഞു. ധനമന്ത്രാലയത്തിന്റെ ഓഹരിവില്‍പന വകുപ്പും നിര്‍ദേശത്തിന്‌ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്‌. ഈ സാമ്പത്തിക വര്‍ഷം തന്നെ ഓഹരികള്‍ വില്‍ക്കാനാണ്‌ ശ്രമിക്കുന്നതെന്നും വീര്‍ഭദ്രസിംഗ്‌ പറഞ്ഞു.
സെയിലിന്റെ ഓഹരികള്‍ നേരത്തെ തന്നെ വിറ്റിരുന്നു. തുടര്‍ ഓഹരി വില്‍പനയ്‌ക്കാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള പത്തു ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതോടൊപ്പം പത്തു ശതമാനം അധിക ഓഹരികളും വിപണിയിലിറക്കുമെന്ന്‌ മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഉരുക്കുനിര്‍മാണം ഈ വര്‍ഷം 60 ദശലക്ഷം ടണ്‍ ആകുമെന്നും 2011-12ലെ ഉല്‍പാദന ലക്ഷ്യം 124 ദശലക്ഷം ടണ്‍ ആണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവില്‍ സ്റ്റീല്‍ ഉല്‍പാദനം നാലുമുതല്‍ അഞ്ചുശതമാനം വരെ ഉയര്‍ന്നു. അതേസമയം വിപണിയിലെ ആവശ്യം ഒമ്പത്‌ ശതമാനമായി. ഒറീസ മിനറല്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷനെ രാഷ്‌ട്രീയ ഇസ്‌പാത്‌ നിഗം ലിമിറ്റഡിന്റെ സബ്‌സിഡിയറിയാക്കി മാറ്റാനുള്ള നീക്കങ്ങള്‍ രണ്ടുമാസത്തിനകം തീര്‍ക്കുമെന്ന്‌ സ്റ്റീല്‍ സെക്രട്ടറി അതുല്‍ ചതുര്‍വേദി പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ