ന്യൂഡല്‍ഹി: ഭക്ഷ്യവസ്‌തുക്കളുടെ വില കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പണപ്പെരുപ്പം ഇരട്ടിയായി. സെപ്‌തംബറില്‍ അരശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ മാസം 1.34 ശതമാനമായി.
പണച്ചുരുക്കത്തില്‍ നിന്ന് പണപ്പെരുപ്പത്തിലേക്ക് കടന്നതോടെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ പ്രഖ്യാപിച്ച ഇളവുകള്‍ പിന്‍വലിക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചനകള്‍. മൊത്തവില സൂചിക മാസം തോറും പുറപ്പെടുവിക്കാന്‍ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. more...
പച്ചക്കറി വില കുറഞ്ഞുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ഉള്ളിവിലയില്‍ കഴിഞ്ഞ മാസത്തേക്കാള്‍ 30 ശതമാനവും ഉരുളക്കിഴങ്ങുവിലയില്‍ 11.18 ശതമാനവും വര്‍ധനയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തുണ്ടായിരുന്നതിനേക്കാള്‍ ഉള്ളിവിലയില്‍ 37 ശതമാനം ഉയര്‍ന്നപ്പോള്‍ ഉരുളക്കിഴങ്ങുവില ഇരട്ടിയായി.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും പണപ്പെരുപ്പം 6.5 ശതമാനമായി ഉയരുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കുകൂട്ടുന്നത്. ഇതിന്റെ ചുവടുപിടിച്ച് സാമ്പത്തിക ഇളവുകള്‍ അവസാനിപ്പിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ കരുതുന്നത്. കഴിഞ്ഞ മാസം തന്നെ ഇതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചിരുന്നു.
ഒക്‌ടോബറില്‍ ഗോതമ്പുവില രണ്ടു ശതമാനവും അരിവില മൂന്നു ശതമാനവും ചെറുപയര്‍ വില ഏഴുശതമാനവും കൂടി. എന്നാല്‍, പഴങ്ങളുടെയും ബജ്‌റയുടെയും വിലയിലുണ്ടായ കുറവാണ് പണപ്പെരുപ്പനിരക്ക് കുറച്ചത്. മാര്‍ച്ചോടെ ഭക്ഷ്യവസ്‌തുക്കലുടെ വിലസൂചികയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ അവകാശപ്പെടുന്നത്.
അടിസ്ഥാന നിരക്കില്‍ നിന്ന് ഭക്ഷ്യവസ്‌തുക്കള്‍ക്കുണ്ടാകുന്ന വിലവ്യത്യാസമാണ് സൂചിക കണക്കാക്കാന്‍ ഉപയോഗിക്കുന്നതെന്നതിനാല്‍ സാങ്കേതികമായി സൂചികയില്‍ വ്യത്യാസമുണ്ടാകില്ല.
ഇന്ധനങ്ങളില്‍ ഫര്‍ണസ് ഓയിലിന്റെ വില മൂന്നു ശതമാനവും ബിറ്റുമിന്‍ (ടാര്‍) വില ഒരു ശതമാനവും ജിപ്‌സം വില ഏഴു ശതമാനവും ഇരുമ്പയിര് വില നാലു ശതമാനവും കൂടി.
സംസ്‌കൃത ഭക്ഷ്യവസ്‌തുക്കളില്‍ പാല്‍പ്പൊടിക്ക് ആറു ശതമാനവും വെണ്ണ, സൂജി, പഞ്ചസാര, ഉപ്പ് എന്നിവയുടെ വിലയില്‍ രണ്ടു ശതമാനവും വര്‍ധന രേഖപ്പെടുത്തി. നാടന്‍ മദ്യത്തിനും സിഗരറ്റിനും മൂന്ന് ശതമാനം വില വര്‍ധിച്ചു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
പണപ്പെരുപ്പം ഇരട്ടിയായി; ഭക്ഷ്യവില കുതിക്കുന്നു പണപ്പെരുപ്പം ഇരട്ടിയായി; ഭക്ഷ്യവില കുതിക്കുന്നു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)







0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ