ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പൊതുവിദ്യാഭ്യാസ വകുപ്പ്‌ പൂര്‍ണമായി സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിലേയ്‌ക്ക്‌ മാറുന്നു

Buzz It
2009, നവംബർ 15, ഞായറാഴ്‌ച

തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്‌ പൂര്‍ണമായും സ്വതന്ത്ര സോഫ്‌റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സര്‍ക്കാര്‍ വകുപ്പായി മാറുന്നു. നവംബര്‍ 12ന്‌ നടന്ന 26-ാമത്‌ കരിക്കുലം കമ്മിറ്റിയില്‍ ഹയര്‍സെക്കന്‍ഡറി തലത്തിലെ പഠനം കൂടെ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിലാക്കണമെന്ന തീരുമാനത്തെ തുടര്‍ന്നാണിത്‌.
ഇതോടെ ഐ ടി പഠനവും വകുപ്പിലെ ഇ ഗവേണന്‍സ്‌ പ്രവര്‍ത്തനങ്ങളും ഐ ടി സ്‌കൂളിന്റെ സാങ്കേതിക സംവിധാനമുപയോഗിച്ച്‌ പരിപൂര്‍ണമായി സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിലേയ്‌ക്ക്‌ മാറും. വകുപ്പിലെ എല്ലാ ഡയറക്‌ടറേറ്റുകളിലേയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്‌മതലത്തില്‍ ആസൂത്രണം ചെയ്യാനും മോണിറ്റര്‍ ചെയ്യാനുള്ള സോഫ്‌റ്റ്‌വെയര്‍ സങ്കേതത്തിന്റെ പ്രകാശനം നവംബര്‍ 18 ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ നിര്‍വഹിക്കും.  more...

ഈ വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായി 30 കോടി രൂപ ചെലവഴിച്ച്‌ ഐ ടി@ സ്‌കൂള്‍ നടത്തിയ ഹാര്‍ഡ്‌വെയര്‍ വിന്യാസത്തില്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചതുകൊണ്ട്‌ മാത്രം ചുരുങ്ങിയത്‌ 11 കോടി രൂപ സംസ്ഥാന ഖജനാവിന്‌ ലാഭിക്കാന്‍ കഴിഞ്ഞ വാര്‍ത്ത ദേശീയ ശ്രദ്ധ നേടിയിരുന്നു.
സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ കേവലം ചെലവുകുറയ്‌ക്കുന്നതിനപ്പുറം പങ്കാളിത്ത സ്വഭാവവും കൂട്ടായ്‌മയും വളര്‍ത്തുന്ന യഥാര്‍ഥ സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. സ്‌കൂളുകളില്‍ ഐ ടി അധിഷ്‌ഠിത പഠനത്തിനായി ലഭ്യമാക്കിയിട്ടുള്ള സോഫ്‌റ്റ്‌വെയറുകള്‍ യാതൊരു ലൈസന്‍സ്‌ നിബന്ധനകളുമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പകര്‍പ്പുകളെടുക്കാനും സോര്‍സ്‌ കോഡുകള്‍ പഠിക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനുമെല്ലാം അനായാസേന കഴിയുന്നുണ്ട്‌.
കേരളപ്പിറവി ദിനത്തില്‍ ഐ ടി @ സ്‌കൂള്‍ ആരംഭിച്ച സ്‌കൂള്‍ വിക്കി (ംംം.രെവീീഹംശസശ.ശി) പ്രോജക്‌ട്‌ സ്വതന്ത്ര സോഫ്‌റ്റ്‌ വെയറിന്റെ ഉപയോഗസാധ്യതകള്‍ അനാവരണം ചെയ്യുന്ന ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ്‌.
ഹയര്‍സെക്കന്‍ഡറി തലത്തില്‍ നിലവില്‍ കമ്പ്യൂട്ടര്‍ സയന്‍സ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്‌ (കൊമേഴ്‌സും, ഹ്യുമാനിറ്റീസും) വിഷയങ്ങള്‍ പഠിപ്പിക്കാന്‍ വ്യാപകമായി വിഷ്വല്‍ ബെസിക്‌, മൈക്രോസോഫ്‌റ്റ്‌ ഓഫീസ്‌, ടാലി (അക്കൗണ്ടിംഗ്‌) തുടങ്ങിയ പ്രൊപ്രൈറ്ററി സോഫ്‌റ്റ്‌ വെയറുകളാണ്‌ ഉപയോഗിക്കുന്നത്‌.
പുതിയ തീരുമാനത്തോടെ അടുത്ത അക്കാദമിക വര്‍ഷം മുതല്‍ ഈ വിഷയങ്ങളെല്ലാം പരിപൂര്‍ണമായും സ്വതന്ത്ര സോഫ്‌റ്റ്‌ വെയര്‍ അധിഷ്‌ഠിത ടൂളുകളുപയോഗിച്ച്‌ പഠിപ്പിക്കും. ഇതിനുള്ള ടൂളുകളുടെ വികസനവും അധ്യാപക പരിശീലനവും ഐ ടി @ സ്‌കൂളിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ മാസത്തോടെ ആരംഭിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ