ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ബ്രിട്ടനില്‍ ബാങ്കിംഗ്‌ മേഖലയില്‍ കൂട്ട പിരിച്ചുവിടല്‍ വരുന്നു

Buzz It
2009 നവംബർ 4, ബുധനാഴ്‌ച


ലണ്ടന്‍: ആഗോള സാമ്പത്തിക പ്രതിസനധി കൂടുതല്‍ രൂക്ഷമാകുന്നുവെന്ന്‌ സൂചന നല്‍കിക്കൊണ്ട്‌ ബ്രിട്ടനില്‍ ബാങ്കിംഗ്‌ മേഖല പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്നു. അമേരിക്കയില്‍ 115 ബാങ്കുകള്‍ തകര്‍ന്നടിഞ്ഞതിന്‌ പിന്നാലെയാണ്‌ ബ്രിട്ടനിലും ബാങ്കിംഗ്‌ മേഖല പ്രതിസന്ധിയിലാകുന്നത്‌. പിടിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായി കൂട്ടപിരിച്ചുവിടലിനൊരുങ്ങൂകയാണ്‌ പ്രമുഖ ബാങ്കിംഗ്‌ സ്ഥാപനങ്ങള്‍.
എച്ച്‌ എസ്‌ ബി സി ബ്രിട്ടനില്‍ 1,700 ജീവനക്കാരെയാണ്‌ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്‌. ഇക്കാര്യം ബാങ്ക്‌ ഔദ്യോഗികമായിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. റോയല്‍ ബാങ്ക്‌ ഓഫ്‌ സ്‌കോട്ട്‌ലാന്‍ഡ്‌ 3,700 ജീവനക്കാരെ പിരിച്ചുവിടുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. മറ്റുബാങ്കുകളും ഈ വഴി പിന്തുടരുമോയെന്ന ഭയത്തിലാണ്‌ ബ്രിട്ടനിലെ ബാങ്കിംഗ്‌ സെക്ടര്‍.
ജീവനക്കാര്‍ക്ക്‌ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കുന്നതിനുള്ള നടപടി പല ബാങ്കുകളും ആരംഭിച്ചിട്ടുണ്ട്‌. റോയല്‍ ബാങ്ക്‌ ഓഫ്‌ സ്‌കോട്ട്‌ലാന്‍ഡ്‌, ലോയ്‌ഡ്‌ എന്നിവ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയിരുന്ന ബോണസ്‌ നിര്‍ത്തലാക്കിക്കഴിഞ്ഞു. പതുക്കെ ഇത്‌ താഴേതലംവരെ നടപ്പാക്കുമെന്നാണ്‌ സൂചന.
ഏകദേശം 40,000 പേര്‍ക്കാണ്‌ ബ്രിട്ടനില്‍ എച്ച്‌ എസ്‌ ബി സി ജോലി നല്‍കിയിട്ടുള്ളത്‌. ഇതില്‍ 1,700 പേരെയാണ്‌ ഇപ്പോള്‍ പിരിച്ചുവിടുന്നത്‌. ഒരു വര്‍ഷംകൊണ്ടാകും ഇത്രയും പേരെ പിരിച്ചുവിടുക. ഇത്രയുംകാലം തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നവരെ പറഞ്ഞയക്കുകയെന്നത്‌ വേദനാജനകമാണെന്ന്‌ ബാങ്ക്‌ പത്രക്കുറിപ്പില്‍ പറയുന്നു. പക്ഷേ ബാങ്കിന്റെ പുനസംഘടനയ്‌ക്ക്‌ മറ്റ്‌ മാര്‍ഗങ്ങളില്ലെന്നും എച്ച്‌ എസ്‌ ബി സി അധികൃതര്‍ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ