ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാനിപ്പോഴും 25 കാരന്‍: ഷാറൂഖ്‌

Buzz It
2009 നവംബർ 4, ബുധനാഴ്‌ച


മുംബൈ: ശാരീരിക അവശതകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ തനിക്ക്‌ ഇപ്പോഴും 25 വയസാണ്‌ പ്രായമെന്ന്‌ ബോളിവുഡ്‌ സൂപ്പര്‍ സ്‌റ്റാര്‍ ഷാറൂഖ്‌ ഖാന്‍. തന്റെ 44 ാം പിറനാള്‍ അഘോഷങ്ങള്‍ക്കിടെയാണ്‌ ഷാറൂഖ്‌ ഇക്കാര്യം പറഞ്ഞത്‌. താനിപ്പോള്‍ 40 കളിലാണ്‌ എന്നത്‌ തിരിച്ചറിയുന്നുണ്ട്‌. എന്നാലും മനസിപ്പോഴും 25 ല്‍ ആണ്‌.
തന്നെ കണ്ടാല്‍ ചിലപ്പോള്‍ പ്രായം കൂടുതല്‍ തോന്നും. ചിലപ്പോള്‍ ചെറുപ്പക്കാരനായും തോന്നും. ചെറുപ്പക്കാരനായി തോന്നുമ്പോള്‍ വിമര്‍ശകര്‍ പറയുന്നത്‌ ഞാന്‍ പ്ലാസ്‌റ്റിക്‌ സര്‍ജറി നടത്തി എന്നാകും. പ്രായക്കൂടുതല്‍ തോന്നുമ്പോള്‍ അവര്‍ പറയുന്നത്‌ ഞാന്‍ ഓവറായി എന്നും. സത്യത്തില്‍ ഇത്‌ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌. നല്ല ഉറക്കം കിട്ടിയാല്‍ ചെറുപ്പക്കാരനായി ഉണരാനാവും. തിരിച്ചായാല്‍ പ്രായക്കൂടുതലും തോന്നും.
ഞാനൊരു `വര്‍ക്കഹോളിക്‌' ആണ്‌. എന്നാല്‍ തോളെല്ലില്‍ ശസ്‌ത്രക്രിയ വേണ്ടിവന്നതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി കാര്യമായി ജോലിയൊന്നും ചെയ്യാനായിട്ടില്ല. പക്ഷേ ഇപ്പോള്‍ കൂടുതല്‍ ഉണര്‍വും സന്തോഷവും തോന്നുന്നുണ്ട്‌.
ഒരു വന്‍ തിരിച്ചുവരവിനാണ്‌ ഇപ്പോള്‍ തയ്യാറെടുക്കുന്നത്‌. അടുത്ത രണ്ട്‌ വര്‍ഷത്തേക്ക്‌ നിരവധി പദ്ധതികള്‍ തയ്യാറായിക്കഴിഞ്ഞു. സിനിമ മാറ്റി നിര്‍ത്തിയാല്‍ സാമൂഹിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ സജീവമാകാനാണ്‌ താത്‌പര്യമെന്നും ഷാറൂഖ്‌ ഖാന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ