ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കെ എസ്‌ എഫ്‌ ഇ ചിട്ടി വിദേശരാജ്യങ്ങളിലും നടത്താന്‍ അനുമതി തേടും

Buzz It
2009, നവംബർ 16, തിങ്കളാഴ്‌ച

കൊച്ചി: കെ എസ്‌ എഫ്‌ ഇ ചിട്ടി വിദേശരാജ്യങ്ങളിലും നടത്താന്‍ റിസര്‍വ്‌ ബാങ്കിന്റെ അനുമതി തേടുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. കാക്കനാട്ട്‌ പ്രവാസി ബന്ധു ചിട്ടികള്‍ ഉദ്‌ഘാടനം ചെയത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശത്ത്‌ ജോലിയെടുക്കുന്നവര്‍ക്ക്‌ സ്വന്തം രാജ്യത്ത്‌ ചിട്ടികളില്‍ നിക്ഷേപമിറക്കാന്‍ അനുവദിക്കാത്ത റിസര്‍വ്‌ ബാങ്കിന്റെ നിലപാട്‌ അസംബന്ധമാണ്‌. വിദേശങ്ങളിലെ മ്യൂച്ചല്‍ ഫണ്ടുകാര്‍ക്കും നിക്ഷേപകര്‍ക്കും പൊതുമേഖലാ ഓഹരികളില്‍ നിക്ഷേപിക്കാനവസരം നല്‍കുമ്പോഴാണ്‌ പ്രവാസികള്‍ക്ക്‌ ദ്രോഹകരമായ നടപടികളെടുക്കുന്നത്‌.
ക്ഷേമബോഡുകളുടെ ഫണ്ടുകള്‍ കൈകാര്യം ചെയ്യാനും കെ എസ്‌ എഫ്‌ ഇയുടെ മുഖഛായ മാറ്റാനുമുള്ള നടപടിയെടുക്കും. ഇടപാടുകാരന്‌ സൗകര്യപ്രദമായ രീതിയില്‍ ചിട്ടികള്‍ പരിഷ്‌കരിച്ചത്‌ ജനകീയ മുഖവും വിശ്വാസ്യതയും കൈവരുത്തിയിട്ടുണ്ട്‌. കൂടുതല്‍ ലാഭമുണ്ടാക്കലല്ല മറിച്ച്‌ ലാഭത്തിലൊരു പങ്ക്‌ ഇടപാടുകാരന്‌ നല്‍കണമെന്നതാണ്‌ പുതിയ പദ്ധതികളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ