ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മലയാള ചലച്ചിത്രമേഖലയില്‍ തൊഴില്‍ നിഷേധം അനുവദിക്കില്ല: മാക്‌ട

Buzz It
2009, നവംബർ 16, തിങ്കളാഴ്‌ച

കൊച്ചി: മലയാള ചലച്ചിത്രമേഖലയില്‍ തൊഴില്‍ നിഷേധം ഒരു കാരണവശാലും അനുവദിക്കില്ലെന്ന്‌ മാക്‌ട ഫെഡറേഷന്‍ (എ ഐ ടി യു സി) പ്രസിഡന്റ്‌ കാനം രാജേന്ദ്രനും മുന്‍ പ്രസിഡന്റ്‌ വിനയനും പത്രസമ്മേളനത്തില്‍ പറഞ്ഞു. ചലച്ചിത്രമേഖലയിലെ പുതിയ സംഘടനയുടെ സമ്മേളനത്തില്‍ ഫെഫ്‌കയില്‍ അംഗമാകാത്തവര്‍ക്ക്‌ തൊഴില്‍ ഇല്ലെന്ന പ്രഖ്യാപനം നിലവിലുള്ള ധാരണകളുടെ ലംഘനമാണ്‌.
മലയാളസിനിമയിലെ തൊഴില്‍ തര്‍ക്കങ്ങള്‍ സംബന്‌ധിച്ച്‌ തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനങ്ങള്‍ ലംഘിക്കാനാണ്‌ ഭാവമെങ്കില്‍ അത്‌ വെച്ചുപൊറുപ്പിക്കാനാവില്ല. തൊഴില്‍ ചെയ്യാനുള്ള അവകാശം നിഷേധിക്കുന്നത്‌ ഭരണഘടനാവിരുദ്ധവും സംഘടിതതൊഴിലാളിപ്രസ്‌ഥാനങ്ങളെ വെല്ലുവിളിക്കുന്നതുമാണ്‌. ചലച്ചിത്ര നിര്‍മാണമേഖലയിലെ സമാധാനപരമായ അന്തരീക്ഷം ഇല്ലാതാക്കിയാല്‍ അതിന്റെ ഉത്തരവാദിത്വം ഫെഫ്‌കയ്‌ക്കുമാത്രമായിരിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
മാക്‌ടയുടെ പ്രസിഡന്റ്‌ സ്‌ഥാനം ഒഴിയാനുള്ള തീരുമാനം മൂന്നുമാസംമുമ്പ്‌ നടന്ന ജനറല്‍ ബോഡി യോഗം മുമ്പാകെ വെച്ചതാണെന്നും സംഘടനയെ കൂടുതല്‍ ശക്‌തമാക്കുന്നതിനാണ്‌ നേതൃസ്‌ഥാനത്തുനിന്ന്‌ മാറുന്നതെന്നും വിനയന്‍ പറഞ്ഞു. മാക്‌ടയില്‍ ഒരുവിഭാഗം ആളുകള്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ നേതൃത്വത്തില്‍ നിന്ന്‌ ഒഴിയാന്‍ തയ്യാറായിരുന്നു. പക്ഷേ അവര്‍ മാക്‌ടയുടെ തിരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ചുകൊണ്ട്‌ പുതിയ സംഘടനയുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്‌ മാക്‌ടയുടെ ഭാരവാഹിത്വത്തില്‍ തുടര്‍ന്നതെന്നും വിനയന്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ