ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ചന്ദ്രനില്‍ മതിയായ അളവില്‍ ജല സാന്നിധ്യം

Buzz It
2009, നവംബർ 15, ഞായറാഴ്‌ച

വാഷിങ്‌ടണ്‍: മനുഷ്യവാസത്തിന്‌ പ്രതീക്ഷനല്‍കി ചന്ദ്രനില്‍നിന്നു മതിയായ അളവില്‍ ഖനീഭവിച്ച ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ റിപ്പോര്‍ട്ട്‌ ചെയ്‌തു.
നേരത്തെ പ്രതീക്ഷിച്ചതിലുമേറെ അളവില്‍ ജലാംശമുണ്ടെന്നാണ്‌ കണ്ടെത്തിയിരിക്കുന്നത്‌. വര്‍ഷങ്ങളായി സൂര്യപ്രകാശമേല്‍ക്കാതെ കിടക്കുന്ന ചന്ദ്രനിലെ കേബിയസ്‌ ഗര്‍ത്തത്തില്‍ മണിക്കൂറില്‍ തൊള്ളായിരം കിലോമീറ്റര്‍ വേഗതയില്‍ സെന്റോര്‍ റോക്കറ്റ്‌ ഇടിച്ചിറക്കി നടത്തിയ പരീക്ഷണത്തിലാണ്‌ ജലസാന്നിധ്യം അറിയാന്‍ കഴിഞ്ഞത്‌.                                                         more...

സെന്റോറിന്‌ പിന്നാലെ നാലുമിനിട്ടിനുശേഷം ഇടിച്ചിറക്കിയ എല്‍ക്രോസ്‌ പേടകത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ പൊടിപടലങ്ങള്‍ ഉയരുന്നതിന്റെ ചിത്രം പകര്‍ത്തിയിട്ടുണ്ട്‌.
ചന്ദ്രനെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കാന്‍ കണ്ടുപിടിത്തം ഉപകരിക്കുമെന്ന്‌ നാസ പ്രസ്‌താവനയില്‍ അറിയിച്ചു. പരീക്ഷണ സമയത്ത്‌ ഒന്നര കിലോമീറ്ററിലധികം ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വെള്ളത്തിനാവശ്യമായ ഹൈഡ്രജനും ഓക്‌സിജനും വന്‍തോതില്‍ ഉണ്ടെന്ന്‌ തെളിഞ്ഞിരുന്നു. കണ്ടുപിടിത്തത്തില്‍ തങ്ങള്‍ സംത്യപ്‌തരാണെന്ന്‌ എല്‍ക്രോസ്‌ മിഷന്‍ ഡയറക്‌ടര്‍ ആന്റണി കൊളാപ്രേറ്റ്‌ പറഞ്ഞു.
ചന്ദ്രനിലേയും സൗരയൂഥത്തിലെയും രഹസ്യങ്ങളുടെ കെട്ടഴിക്കാനാണ്‌ തങ്ങളുടെ ശ്രമമെന്ന്‌ നാസയിലെ മുതിര്‍ന്ന ചാന്ദ്രപര്യവേഷണ ശാസ്‌ത്രജ്ഞന്‍ മൈക്കിള്‍ വാര്‍ഗോ അഭിപ്രായപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ്‌ ഖരരൂപത്തിലും വാതകരൂപത്തിലുമായി ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്‌.
ചന്ദ്രനിലെ ജലസാന്നിധ്യം എത്രത്തോളമുണ്ടെന്ന്‌ കണ്ടെത്താന്‍ ഏറെ പഠനങ്ങള്‍ വേണ്ടിവരുമെങ്കിലും കേബിയസ്‌ ഗര്‍ത്തത്തില്‍ ജലത്തിന്റെ സാനിധ്യം ഉറപ്പാണെന്ന്‌ കൊളാപ്രേറ്റ്‌ വ്യക്തമാക്കി. എല്‍ക്രോസ്‌ പേടകത്തില്‍നിന്ന്‌ ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ സമയമെടുക്കും.
ജലസാന്നിധ്യത്തിനുപുറമേ മറ്റുചില അജ്ഞാത തന്‍മാത്രകളുടെ സാന്നിധ്യവും പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ