ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പരിസ്ഥിതിവാദികളും വ്യവസായ സംരംഭകരും സമന്വയത്തിലെത്തണം: എളമരം കരീം

Buzz It
2009 നവംബർ 10, ചൊവ്വാഴ്ച


ആലുവ: വിവാദം ഒരു വ്യവസായമായി മാറ്റാതെ പരിസ്ഥിതിവാദികളും വ്യവസായ സംരംഭകരും സമന്വയത്തിലെത്തണമെന്ന്‌ വ്യവസായ മന്ത്രി എളമരം കരീം. രാജ്യപുരോഗതിക്കും വ്യവസായ വളര്‍ച്ചയ്‌ക്കും സമന്വയത്തിന്റെ പാതയാണ്‌ എപ്പോഴും സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ധാതുമണല്‍ അധിഷ്‌ഠിതമായ പൊതുമേഖലാ സ്വകാര്യ വ്യവസായങ്ങളുടെ നിലനില്‍പു മുന്‍നിറുത്തി അസംസ്‌കൃത വസ്‌തു ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ ഗൗരവമായ പഠനങ്ങളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും തീതുമാനം കൈക്കൊള്ളുമെന്ന്‌ മന്ത്രി പറഞ്ഞു.        more...

സി എം ആര്‍ എല്‍ ഉല്‍പ്പന്നവും പ്രകൃതിദത്ത കളിമണ്ണിന്‌ പകരം ഉപയോഗിക്കാവുന്നതുമായ `സിമോക്‌സ്‌ ക്ലേ' വിവര വ്യാപന സംഗമവും വിപണന ഉദ്‌ഘാടനവും കമ്പനി അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്‌കൃത വസ്‌തുക്കള്‍ പ്രകൃതിയില്‍നിന്നെടുക്കുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടത്‌ സര്‍ക്കാരിന്റെ ധര്‍മ്മമാണ്‌. എന്നാല്‍ പരിസ്ഥിതി വാദത്തിന്റെ പേരില്‍ ഭൂമിയില്‍ ഒന്നിനെയും തൊടാന്‍ പാടില്ല എന്നുപറയുന്നവര്‍ ശാഠ്യം വെടിഞ്ഞ്‌ സന്തുലിത നിലപാട്‌ കൈക്കൊള്ളണം. ശാസ്‌ത്രത്തിന്റെ അരികും മൂലയും മാത്രമെടുത്ത്‌ അഭ്യൂഹം പ്രചരിപ്പിച്ച്‌ ജനത്തെ പരിഭ്രാന്തരാക്കുന്നവര്‍ ശാസ്‌ത്രം യഥാര്‍ഥത്തില്‍ പഠിക്കണം. എംസാന്‍ഡിനെയും ആറ്റുമണലിനെയും ഒപ്പമെതിര്‍ക്കുന്നത്‌ ശരിയല്ല. ജലവൈദ്യൂത പദ്ധതിയെ എതിര്‍ക്കുന്നവര്‍ വൈദ്യുതി ക്ഷാമത്തിന്റെ പേരിലുള്ള ധര്‍ണ ഉദ്‌ഘാടനം ചെയ്യുന്നതും കാണേണ്ടിവരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്വകാര്യമേഖലയിലെ സംരംഭങ്ങള്‍ക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും മുന്‍വര്‍ഷത്തെക്കാള്‍ ലാഭമുണ്ടാക്കിയതായാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. തര്‍ക്കങ്ങള്‍ ഒഴിവാക്കിയുള്ള വികസന സംസ്‌കാരത്തിലൂടെയാണ്‌ ഇതു സാധ്യമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നും കോടികളുടെ ധാതുമണല്‍ കള്ളക്കടത്ത്‌ നടക്കുമ്പോഴും ഖനനത്തിന്‌ വ്യവസായങ്ങള്‍ക്ക്‌ അനുമതി നല്‍കില്ല എന്ന നിലപാട്‌ ശരിയല്ലെന്നും അധ്യക്ഷത വഹിച്ച സി എം ആര്‍ എല്‍ എം ഡി: എസ്‌ എന്‍ ശശിധരന്‍ കര്‍ത്ത പറഞ്ഞു. ധാതുമണല്‍ ലഭ്യത വര്‍ധിച്ചില്ലെങ്കില്‍ സി എം ആര്‍ എല്‍ പ്രതിസന്ധിയിലാവുമെന്നും അദ്ദേഹം പറഞ്ഞു. `സിമോക്‌സ്‌ ക്ലേ' ആദ്യ വിപണനപത്രം കേരള ക്ലേസ്‌ ആന്‍ഡ്‌ സിറാമിക്‌സ്‌ എം ഡി: സുബ്രഹ്‌മണ്യപണിക്കര്‍ക്ക്‌ കൈമാറി മന്ത്രി വിപണനോദ്‌ഘാടനം നിര്‍വഹിച്ചു. കമ്പനിയിലെ എഫ്‌ബിസി ബോയിലറുടെയും കോള്‍ ഗ്യാസിഫൈയറുടെയും സ്വിച്ച്‌ ഓണ്‍ യഥാക്രമം കെ പി ധനപാലന്‍ എം പി, പി രാജീവ്‌ എം പി എന്നിവര്‍ നിര്‍വ്വഹിച്ചു. സിമോക്‌സ്‌ ക്ലേയുടെ സവിശേഷതകള്‍ കെ ജി കെ വാര്യര്‍ വിശദീകരിച്ചു. എം എല്‍ എ മാരായ എ എം യൂസഫ്‌, വി കെ ഇബ്രാഹിം കുഞ്ഞ്‌, വി ഡി സതീശന്‍, വ്യവസായ വകുപ്പ്‌ ഡയറക്‌ടര്‍ ടി ഒ സൂരജ്‌, മലിനീകരണ നിയന്ത്രണബോര്‍ഡ്‌ ചെയര്‍മാന്‍ എസ്‌ ജി ജയപ്രസാദ്‌, ജില്ലാ കലക്‌ടര്‍ ഡോ. എം ബീന, റൂറല്‍ എസ്‌ പി: ടി വിക്രം, സ്‌മിതാഗോപി, രത്‌നമ്മ സുരേഷ്‌, വി സലീം, റോയ്‌ കുര്യന്‍, എം ഒ ജോണ്‍, വി എം ശശി, കെ കെ ജിന്നാസ്‌, ഡോ. ബി സി പൈ, വി രാജഗോപാല്‍, ഡി അനന്തസുബ്രഹ്‌മണ്യം, എം എ അബ്‌ദുള്‍ റഹ്‌മാന്‍, സെബാസ്‌റ്റിയന്‍ പോത്തന്‍പിള്ളി, ടി കെ മോഹനചന്ദ്രന്‍, വി എസ്‌ മുരളീധരന്‍, കെ എന്‍ നാരായണന്‍, വി വി പ്രകാശ്‌, എം എം രമേശന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സി എം ആര്‍ എല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച്‌ പരിസ്ഥിതി സംരക്ഷണത്തിന്‌ ഈടുറ്റ സംഭാവന നല്‍കിയ എച്ച്‌ എന്‍ എല്‍ ജനറല്‍ മാനേജര്‍ ചെറിയാന്‍ ഫിലിപ്പ്‌, എസ്‌ ധര്‍മ്മരാജ്‌, പ്രമുഖ കെമിക്കല്‍ എന്‍ജിനിയര്‍ ഡോ. പി ശിവശങ്കരപിള്ള, ആര്‍ രാമചന്ദ്രന്‍ പിള്ള എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ