ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ അല്‍ കോബാറില്‍ നാളെ തുടങ്ങും

Buzz It
2009 നവംബർ 10, ചൊവ്വാഴ്ച


ദമ്മാം: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാപാര ശൃംഖലയായ എം കെ ഗ്രൂപ്പിന്റെ എഴുപത്തിയാറാമതും സൗദിയിലെ ആദ്യത്തേതുമായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്‌ കിഴക്കന്‍ പ്രവിശ്യയായ അല്‍ കോബാറില്‍ നാളെ ഉച്ചയ്‌ക്ക്‌ 12 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ എം കെ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ എം എ യൂസഫലി അറിയിച്ചു. മലയാളികളടക്കമുള്ള ഉപഭോക്താക്കള്‍ക്ക്‌ വളരെ വിപുലമായ സൗകര്യങ്ങളാണ്‌ സൗദിയിലെ ഏറ്റവും മികച്ച ഹൈപ്പര്‍ മാര്‍ക്കറ്റായ ലുലുവില്‍ തയ്യറാക്കിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.                                  more...

രണ്ടരലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തിലുള്ള ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഭക്ഷ്യവസ്‌തുക്കള്‍, തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പ്രത്യേകം ഇറക്കുമതി ചെയ്‌ത കേരളത്തിന്റെ പച്ചക്കറികള്‍, ഇലക്‌ട്രോണിക്‌സ്‌ ഉല്‌പന്നങ്ങള്‍ എന്നിവയടങ്ങുന്ന വിപുലമായ ഉല്‌പന്നങ്ങളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. കൂടാതെ മണി എക്‌സ്‌ചേഞ്ച്‌, ഒപ്‌റ്റിക്കല്‍ ഷോപ്പ്‌, ജുവല്ലറി, കോഫി ഷോപ്പ്‌, വൈവിധ്യമാര്‍ന്ന ഫുഡ്‌കോര്‍ട്ട്‌ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്‌. ആയിരത്തില്‍പരം കാറുകള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യവും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
22000 ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന എം കെ ഗ്രൂപ്പില്‍ 15240 പേര്‍ മലയാളികളാണെന്ന്‌ യൂസഫലി പറഞ്ഞു. ഇന്ത്യക്ക്‌ പുറത്ത്‌ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ്‌ എം കെ ഗ്രൂപ്പ്‌. അടുത്ത വര്‍ഷം അഞ്ചു ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2011 ആകുമ്പോഴേക്കും 100 ഷോപ്പിംഗ്‌ സെന്ററുകളാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ ഭാരതസര്‍ക്കാരിന്റെ പത്മശ്രീ അവാര്‍ഡ്‌ ജേതാവും അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗവുമായ യൂസഫലി പറഞ്ഞു. സൗദിയിലെ തങ്ങളുടെ പ്രവര്‍ത്തനത്തിന്‌ വളരെയധികം സഹകരണവും പിന്തുണയുമാണ്‌ സൗദി ഭരണകൂടം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ