ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോച്ച്‌ ഫാക്‌ടറി: നിര്‍ദേശം അംഗീകരിച്ചു

Buzz It
2009 നവംബർ 10, ചൊവ്വാഴ്ച


പാലക്കാട്‌: കഞ്ചിക്കോട്ടെ നിര്‍ദിഷ്‌ട കോച്ച്‌ ഫാക്‌ടറി സ്ഥലമെടുപ്പ്‌ സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം റയില്‍ ഇന്ത്യ ടെക്‌നിക്കല്‍ ആന്‍ഡ്‌ എക്കണോമിക്‌ സര്‍വീസസ്‌ സംഘം അംഗീകരിച്ചു. പുതിയ നിര്‍ദേശമനുസരിച്ച്‌ 450 ഏക്കര്‍ സ്ഥലം മതിയാകുമെന്ന്‌ ഇന്നലെ നിര്‍ദിഷ്‌ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച റൈറ്റ്‌സ്‌ സംഘം വ്യക്തമാക്കി. നേരത്തെ 900 ഏക്കര്‍ സ്ഥലമാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. പുതിയ നിര്‍ദേശം വന്നതോടെ കോച്ച്‌ ഫാക്‌ടറി സ്ഥലമെടുപ്പ്‌ വേഗത്തിലാകുമെന്നും തീരുമാനം ഒരു മാസത്തിനകം ഉണ്ടാകുമെന്നും ജില്ലാ കലക്‌ടര്‍ എ ടി ജെയിംസ്‌ പറഞ്ഞു.                                                                                                                        more...

റൈറ്റ്‌സ്‌ ജനറല്‍ മാനേജര്‍ എന്‍ ഡി ശ്രീവാസ്‌തവ, ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ എസ്‌ ബി മാലിക്‌ എന്നിവരാണ്‌ ഇന്നലെ കഞ്ചിക്കോട്‌ സന്ദര്‍ശിച്ചത്‌. കോച്ച്‌ ഫാക്‌ടറി നോഡല്‍ ഓഫീസര്‍ ഉഷാ ടൈറ്റസ്‌, റവന്യു സര്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ഒലവക്കോട്‌-കോയമ്പത്തൂര്‍ റയില്‍പ്പാതയുടെ ഇരുഭാഗങ്ങളിലുള്ള പ്രദേശങ്ങള്‍ റവന്യു അധികാരികള്‍ റൈറ്റ്‌സ്‌ സംഘത്തിന്‌ കാണിച്ചുകൊടുത്തു. സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ സംതൃപ്‌തി രേഖപ്പെടുത്തിയ സംഘം റയില്‍വേ മന്ത്രാലയത്തിന്‌ ഉടന്‍ റിപ്പോര്‍ട്ട്‌ നല്‍കുമെന്നും ഒരു മാസത്തിനകം നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നും സൂചിപ്പിച്ചു.
കഞ്ചിക്കോട്ട്‌ കോച്ച്‌ ഫാക്‌ടറി സ്ഥാപിക്കുന്നത്‌ സംയുക്ത മേഖലയിലായിരിക്കുമെന്ന്‌ റൈറ്റ്‌സ്‌ സംഘം പറഞ്ഞു. നേരത്തെ വിഭാവനം ചെയ്‌തതില്‍ നിന്നു വ്യത്യസ്‌തമായി ടൗണ്‍ഷിപ്പ്‌ ഒഴിവാക്കിയതാണ്‌ സ്ഥലം കുറയാന്‍ കാരണമെന്നും സംഘം പറഞ്ഞു. ടൗണ്‍ഷിപ്പ്‌ വേണ്ടാത്തതിനാല്‍ ഫാക്‌ടറി സമുച്ചയത്തിനു മാത്രമായി ഏതാണ്ട്‌ 450 ഏക്കര്‍ സ്ഥലം മതിയാകും. റെയില്‍വേ ലൈനിന്റെ തെക്കുഭാഗത്ത്‌ 140 ഏക്കറും വടക്കുഭാഗത്ത്‌ 150 ഏക്കറും സര്‍ക്കാര്‍ ഭൂമിയുണ്ട്‌. ഇതില്‍ തെക്ക്‌ ഭാഗത്തെ ഭൂമിയാണ്‌ റൈറ്റ്‌സ്‌ സംഘം കൂടുതല്‍ തൃപ്‌തി രേഖപ്പെടുത്തിയത്‌. റൈറ്റ്‌സ്‌ നിര്‍ദ്ദേശിക്കുന്നത്‌ ഏതു ഭൂമിയായാലും ബാക്കി സ്ഥലമേ ഏറ്റെടുക്കേണ്ടതുള്ളു. പരമാവധി കൃഷിഭൂമിയും കുടികിടപ്പും ഒഴിവാക്കി സ്ഥലമേറ്റെടുപ്പ്‌ പൂര്‍ത്തിയാക്കാന്‍ സാധിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ