ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഷമിതക്കു വേണ്ടത്‌ ചേച്ചിയുടെ ഭര്‍ത്താവിനെപ്പോലെ ഒരാളെ

Buzz It
2009, നവംബർ 16, തിങ്കളാഴ്‌ച


മുംബൈ: ചേച്ചി ശില്‌പാ ഷെട്ടിയുടെ ഭര്‍ത്താവാകാന്‍ പോകുന്ന രാജിനെ പോലെ ഒരാളെയാണ്‌ തനിക്കും വേണ്ടതെന്ന്‌ `ബിഗ്‌ ബോസ്‌' ഫെയിം ഷമിത ഷെട്ടി. ലണ്ടനിലെ വ്യവസായിയായ രാജും ശില്‌പയും വരുന്ന 20 നാണ്‌ വിവാഹിതരാകുന്നത്‌. ചേച്ചിയുടെ പ്രതിശ്രുത വരനെക്കുറിച്ച്‌ പറയുമ്പോള്‍ നടി ഷമിതക്ക്‌ നൂറ്‌ നാവാണ്‌.
രാജ്‌ വളശരെ ശാന്തനും സല്‍സ്വഭാവിയുമാണ്‌. കാണാനോ സുന്ദരനും. എന്റെ ചേച്ചിക്ക്‌ ഇതിനെക്കളും നല്ലൊരു ജീവിത പങ്കാളിയെ കിട്ടാനില്ല. ഇതുപോലൊരു പങ്കാളിയെയാണ്‌ തനിക്കും േവണ്ടത്‌ - ഷമിത പറയുന്നു.
കളേഴ്‌സ്‌ ചാനലിലെ ബിഗ്‌ ബോസ്‌ പരിപാടിയുടെ പ്രധാന വിജയഘടകമായ ഷമിത ഇപ്പോള്‍ പരിപാടിയില്‍നിന്നും വിട്ടുനില്‍ക്കുകയാണ്‌. ചേച്ചിയുടെ വിവാഹം തന്നെ കാരണം. രണ്ടാഴ്‌ചത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ബിഗ്‌ ബോസിനായി ഷമിത മുഖത്ത്‌ ഛായം തേയ്‌ക്കും.
എന്‍ഗേജ്‌മെന്റിന്റെ ചിത്രം ഷമിതയ്‌ക്ക്‌ ശില്‌പ അയച്ചുകൊടുത്തിരുന്നു. അതു കണ്ടതുമുതല്‍ ത്രില്ലടിച്ചു നില്‍ക്കുകയാണ്‌ 29 കാരിയായ ഷമിത. `എനിക്ക്‌ എത്രയും വേഗം വീട്ടില്‍േപാണം. ചേച്ചിയുടെ വിവാഹമായെന്നത്‌ വിശ്വസിക്കാനാവുന്നില്ല. അവളെ കെട്ടിപ്പിടിച്ച്‌ ചുംമ്പനം കൊടുക്കണം. ഞങ്ങള്‍ക്ക്‌ ഒരുപാട്‌ സംസാരിക്കാനുണ്ട്‌. കുറച്ച്‌ കരയാനും.'
ഇതിനെക്കാളും ഷമിതയെ അലട്ടുന്ന മറ്റൊരു കാര്യമുണ്ട്‌. ചേച്ചിയുടെ വിവാഹത്തിന്‌ താന്‍ എന്ത്‌ വസ്‌ത്രം ധരിക്കുമെന്ന കാര്യം. ഒരാഴ്‌ചയ്‌ക്കുള്ളില്‍ പുതിയ വസ്‌ത്രം ആര്‌ തയ്‌ച്ചുതരുമെന്നതാണ്‌ കാരണം. ഇതിനും പരിഹാരമുണ്ടാക്കാമെന്ന്‌ ശില്‌പ ഉറപ്പുനല്‍കിയിട്ടുണ്ടത്രേ.
`ചേച്ചിയോട്‌ എനിക്ക്‌ വളരെ ബഹുമാനമാണ്‌. ജീവിതത്തില്‍ ചേച്ചി നേരിട്ട പ്രതിസന്ധികളുടെ പകുതിപോലും എനിക്ക്‌ നേരിടേണ്ടിവന്നിട്ടില്ല. അത്തരം സംഭവങ്ങളില്‍ പതറാതെ അവള്‍ എങ്ങനെ പിടിച്ചുനിന്നുവെന്ന്‌ ഞാന്‍ ഇപ്പോഴും അത്ഭുതംകൊള്ളുന്നുണ്ട്‌ - ഷമിത പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ