ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആര്‍ ബി ഐ പലിശ നിരക്കില്‍ മാറ്റംവരുത്തില്ല

Buzz It
2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച


കൊച്ചി: ഒക്‌ടോബര്‍ 27 ന്‌ പുറത്തിറക്കുന്ന ധനനയ വിശകലനത്തില്‍ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (ആര്‍ ബി ഐ) പലിശനിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി വിലയിരുത്തുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ രാജ്യത്തെ നാണ്യപ്പെരുപ്പം ആറ്‌ ശതമാനത്തിലേക്ക്‌ ഉയരുമെന്നുതന്നെയാണ്‌ കണക്കാക്കുന്നതെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപഭേശകസമിതി അധ്യക്ഷന്‍ സി രംഗരാജന്‍ അഭിപ്രായപ്പെട്ടു.                                                        more...

0.7 ശതമാനം എന്ന നിലവിലെ നാണ്യപ്പെരുപ്പ നിരക്ക്‌ ഇതിന്റെ സൂചനകളാണ്‌ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാണ്യപ്പെരുപ്പത്തിന്റെ സമ്മര്‍ദമില്ലാത്ത സാഹചര്യം തുടരുകയാണെങ്കില്‍ കാര്യമായ മാറ്റങ്ങളില്ലാതെതന്നെ വളരെ സൗഹൃദാത്മകമായ ഒരു നനനനയ വിശകലനമാകും ആര്‍ബിഐ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ആറുശതമാനത്തിലെത്തുമെന്ന്‌ അദ്ദേഹം ആവര്‍ത്തിച്ചു. പണച്ചുരുക്കത്തില്‍ തുടര്‍ന്നിരുന്ന നിരക്ക്‌ വീണ്‌ടും ഉയര്‍ന്ന്‌ സെപറ്റംബര്‍ 26 ന്‌ അവസാനിച്ച ആഴ്‌ചയില്‍ 0.70 ശതമാനമായി മാറിയെന്നും ഭക്ഷ്യവസ്‌തുക്കളുടെ വിലയില്‍ ഉണ്‌ടായ വര്‍ധനയുടെ പിന്‍ബലത്തില്‍ നാണ്യപ്പെരുപ്പം മുന്നോട്ടുനീങ്ങുകതന്നെ ചെയ്യുമെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ കൂടിയായ രംഗരാജന്‍ അഭിപ്രായപ്പെട്ടു.
നവംബര്‍, ഡിസംബര്‍ കാലയളവില്‍ സാധാരണഗതിയില്‍ ഉത്‌പന്നങ്ങളുടെ വിലയില്‍ ഇടിവുണ്‌ടാകാറുണെ്‌ടന്നും ഇത്തരത്തിലൊരു ഇടിവ്‌ സംഭവിക്കുമോ ഇല്ലയോ എന്ന്‌ വിലയിരുത്തിയതിനുശേഷം വേണം തീരുമാനമെടുക്കാനെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ