ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഓഹരി സൂചികകള്‍ പുതിയ ഉയരത്തില്‍

Buzz It
2009 ഒക്‌ടോബർ 15, വ്യാഴാഴ്‌ച


മുംബൈ: തുടര്‍ച്ചയായ രണ്‌ടാം ദിവസവും ശക്തമായ മുന്നേറ്റം കാഴ്‌ചവച്ച ഓഹരി വിപണി സൂചികകള്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ്‌ ചെയ്‌തു. കമ്പനികളുടെ രണ്ടാംപാദത്തിലെ മികച്ച പ്രവര്‍ത്തനഫലങ്ങളും ആഗോള ഓഹരി വിപണികളിലെല്ലാമുണ്ടായ ഉണര്‍വും വിദേശ ധനകാര്യസ്ഥാപനങ്ങളുടെ ശക്തമായ പിന്തുണയുമാണ്‌ വിപണിയിലെ ഉയര്‍ച്ചയ്‌ക്ക്‌ കാരണമായത്‌.                                                                                    more...

സെന്‍സെക്‌സ്‌ 17274.59 എന്ന ഈ വര്‍ഷത്തെ റെക്കോഡ്‌്‌ നിലവാരത്തിലെത്തിയതിനുശേഷം 17231.11ല്‍ ക്ലോസ്‌ ചെയ്‌തപ്പോള്‍ നേട്ടം 204.44 പോയിന്റായിരുന്നു. നിഫ്‌റ്റി 63.95 പോയിന്റ്‌ ഉയര്‍ന്ന്‌ 5118.2ലും ക്ലോസ്‌ ചെയ്‌തു. ബി എസ്‌ ഇയിലെ മധ്യനിര ഓഹരി സൂചിക 1.96 ശതമാനവും ചെറുകിട ഓഹരിസൂചിക 1.54 ശതമാനവും വീതം വര്‍ധനയില്‍ ക്ലോസ്‌ ചെയ്‌തു. സെക്‌ടറല്‍ സൂചികകളില്‍ മെറ്റല്‍സ്‌, ക്യാപ്പിറ്റല്‍ ഗുഡ്‌സ്‌, ഓട്ടോ വിഭാഗം നേട്ടമുണ്‌ടാക്കിയപ്പോള്‍ ഐ.ടി വിഭാഗം ഓഹരികള്‍ക്ക്‌ മുന്നേറാനായില്ല.
ടെലികോം ഓഹരികളായ ഭാരതി എയര്‍ടെല്‍ 3.25%വും റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌ 6.54 ശതമാനവും വീതം ഇടിവ്‌ രേഖപ്പെടുത്തിയപ്പോള്‍ ടാറ്റാ മോട്ടോഴ്‌സ്‌ 4.1 ശതമാനവും, സ്റ്റെര്‍ലൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ 5.4 ശതമാനവും, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര 6.12ശതമാനവും, ഹിന്‍ഡാല്‍കോ 5.05ശതമാനവും വീതവും നേട്ടമുണ്ടാക്കി.
ബി എസ്‌ ഇയില്‍ വ്യാപാരം നടന്ന 2840 ഓഹരികളാല്‍ 1685 ഓഹരികള്‍ക്ക്‌ വിലവര്‍ധനയും 1075 ഓഹരികള്‍ക്ക്‌ വില നഷ്‌ടവും നേരിട്ടു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ