ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള വിശദറിപ്പോര്‍ട്ട്‌ ഇനി മാസം തോറും

Buzz It
2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച


ന്യൂഡല്‍ഹി: നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ മാസംതോറും പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ആഹാരം, ഇന്ധനം തുടങ്ങിയ അവശ്യ വസ്‌തുക്കളുടെ വിലവിവരപ്പട്ടിക ആഴ്‌ചതോറും പ്രസിദ്ധീകരിക്കുന്നത്‌ തുടരുമെന്നും കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ പറഞ്ഞു.
ഉത്‌പന്നങ്ങളുടെ വിലവ്യത്യാസം കൃത്യമായി കണക്കാക്കുന്നതിനാണ്‌ ഈ നടപടി. നിര്‍മാണ മേഖലയില്‍ ആഴ്‌ചതോറുമുള്ള വിലവ്യത്യാസം കണക്കാക്കാന്‍ പ്രയാസമാണെന്നും മാസംതോറുമുള്ള കണക്കെടുപ്പിലൂടെ കൃത്യമായ വിവരം അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.                      more...

നാണയപ്പെരുപ്പം കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1993-94ല്‍നിന്ന്‌ 2004-05ആക്കി സാമ്പത്തികകാര്യ സമിതി പുനക്രമീകരിച്ചിട്ടുണ്ട്‌. ഇപ്പോള്‍ നാണയപ്പെരുപ്പം സംബന്ധിച്ച മൊത്തവില്‌പന വിവരസൂചിക ആഴ്‌ചതോറുമാണ്‌ തിട്ടപ്പെടുത്തുന്നത്‌. പുതിയ പരിഷ്‌കാരം നടപ്പില്‍ വരുന്നതോടെ രണ്ടുതരത്തിലുള്ള വിലസൂചികയാണ്‌ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നത്‌.
ഇതനുസരിച്ച്‌ പ്രാഥമിക വസ്‌തുക്കളുടെ വിലവിവരങ്ങള്‍ ആഴ്‌ചതോറും പ്രസിദ്ധീകരിക്കുന്നതിനോടൊപ്പം മാസംതോറും വിശദമായ വിവരശേഖരണവും പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ആസൂത്രണ കമ്മീഷന്‍ അംഗം അഭിജിത്‌ സെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ച്‌ നിര്‍ദേശം നല്‍കിയത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ