ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശോഭ ഹൈടെക്‌ സിറ്റിക്ക്‌ താമസിയാതെ അനുമതി നല്‍കാനാകും: മന്ത്രി എളമരം കരീം

Buzz It
2009 ഒക്‌ടോബർ 20, ചൊവ്വാഴ്ച


കൊച്ചി: സ്വകാര്യ മേഖലയില്‍ വരുന്ന പദ്ധതികള്‍ക്ക്‌ വേഗത്തില്‍ അനുമതി നല്‍കുന്നതിന്‌ ഏകജാലകസംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യവസായമന്ത്രി എളമരം കരീം അറിയിച്ചു. എന്നാല്‍ ഇതിനു മുമ്പ്‌ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാവരെയും ബോധ്യപ്പെടുത്തുക പരമപ്രധാനമാണ്‌. അതുകൊണ്ടുണ്ടാകുന്ന കാലതാമസത്തില്‍ ആരും സങ്കടപ്പെട്ടിട്ട്‌ കാര്യമില്ലെന്നും എളമരം കരീം പറഞ്ഞു.
കൊച്ചിയിലെ ശോഭ ഹൈടെക്‌ സിറ്റിക്ക്‌ താമസിയാതെ അനുമതി നല്‍കാനായേക്കുമെന്നാണ്‌ പ്രതീക്ഷ. 75,000 പേര്‍ക്ക്‌ തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണിത്‌. ഒരു സ്വകാര്യവ്യക്തി നല്‍കിയ കേസ്‌മൂലം പദ്ധതിക്കാവശ്യമായ അനുമതി നല്‍കുന്നതില്‍ തടസം നേരിട്ടിട്ടുണ്ട്‌. 2007ല്‍ ശോഭ ഗ്രൂപ്പുമായി സര്‍ക്കാര്‍ ഇതു സംബന്ധിച്ച്‌ ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.                                                                                                   more...

ഭൂപരിധിനിയമം മറികടക്കുന്നതിനാണ്‌ ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പേരില്‍ മരടിലെ വളന്തകാട്‌ സ്ഥലം വാങ്ങിയിരിക്കുന്നത്‌. ഇതില്‍ പുതുതായി ഒന്നുമില്ല. വ്യവസായങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്‌ പുതിയ സംഭവമല്ലെന്നും വ്യവസായ മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതികള്‍ വരുമ്പോള്‍ 'ഭൂമി വിട്ടുകൊടുക്കുന്നവരുടേതടക്കമുള്ള ആശങ്കകളെ കുറ്റപ്പെടുത്താനാകില്ല. സംശയങ്ങള്‍ ദുരീകരിച്ചശേഷം പദ്ധതികള്‍ ആരംഭിക്കും. ഇവ മൂലമുണ്ടാകുന്ന പാരിസ്ഥികാഘാതം പരിശോധിക്കാന്‍ നിരവധി ഏജന്‍സികളുണ്ട്‌. പരിസ്ഥിക്കുണ്ടാകുന്ന കോട്ടം പരമാവധി കുറച്ചുകൊണ്ടുമാത്രമേ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ.
മാവൂരില്‍ ഗ്രാസിം കമ്പനിയുടെ സ്ഥലത്ത്‌ ഇലക്‌ട്രോണിക്‌ സിറ്റിയും കെ എസ്‌ ഐ ഡി സിയുടെ ഉടമസ്ഥതയില്‍ ബാലുശ്ശേരിയിലുള്ള സ്ഥലത്ത്‌ വ്യവസായ ടൗണ്‍ഷിപ്പും സ്ഥാപിക്കും. അടിസ്ഥാനസൗകര്യ വികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ച ഇന്‍കെലും വിവിധ വികസനപദ്ധതികള്‍ ഏറ്റെടുത്ത്‌ നടപ്പാക്കും.
അരൂര്‍-ഇടപ്പള്ളി എലിവേറ്റഡ്‌ ഹൈവെ സംബന്‌ധിച്ച സര്‍വെ ഇന്‍കെലും നാറ്റ്‌പാകുംചേര്‍ന്ന്‌ നടത്തിവരികയാണ്‌. ഒന്നര മാസം കൊണ്ട്‌ സര്‍വെ പൂര്‍ത്തിയാകും. കോഴിക്കോട്‌ ഇന്‍കെലിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ