ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എസ്‌ ബി ടിയ്‌ക്ക്‌ 302.08 കോടി രൂപ അറ്റാദായം

Buzz It
2009, ഒക്‌ടോബർ 21, ബുധനാഴ്‌ച


തിരുവനന്തപുരം: കഴിഞ്ഞ സെപ്‌തംബര്‍ 30 ന്‌ അവസാനിച്ച അര്‍ധവര്‍ഷത്തില്‍ എസ്‌ ബി ടിയ്‌ക്ക്‌ 302.08 കോടി രൂപ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 94.96 ശതമാനം വളര്‍ച്ചയാണിതെന്ന്‌ ബാങ്ക്‌ മാനേജിങ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഥന്‍ അറിയിച്ചു.
അസല്‍ പലിശ വരുമാനം 646 കോടിയായി. നേരത്തേ ഇത്‌ 567 കോടി രൂപയായിരുന്നു. 14 ശതമാനം വര്‍ധന ഇതിലുണ്ടായി. ട്രഷറി പ്രവര്‍ത്തനലാഭം 12 കോടിയില്‍നിന്നു 49 കോടിയായി ഉയര്‍ന്നിട്ടുണ്ട്‌.                                                                          more...

10 രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രതിയോഹരി വരുമാനം 60.42 രൂപയായി വര്‍ധിച്ചിട്ടുണ്ട്‌. മുന്‍വര്‍ഷം ഇത്‌ 30.99 രൂപയായിരുന്നു. ഇക്വിറ്റിയില്‍നിന്നുള്ള വരുമാനം 18.12 ശതമാനത്തില്‍ നിന്ന്‌ 27.50 ശതമാനമായി. ബാങ്കിന്റെ മൊത്തം വ്യാപാരം 80,459 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്‌.
ആകെ നിക്ഷേപം 45,534 കോടി രൂപയായി വളര്‍ന്നപ്പോള്‍ ആകെ വായ്‌പ വിതരണം 34925 കോടി രൂപയാണ്‌. ഭവന, കാര്‍, വിദ്യാഭ്യാസ വായ്‌പകളുടെ വിതരണത്തിലും ബാങ്ക്‌ മുന്‍പന്തിയിലാണ്‌. വാഹനവായ്‌പാ വിതരണത്തില്‍ പൊതുമേഖലാ ബാങ്കുകളില്‍ ആദ്യ അഞ്ചു ബാങ്കുകളിലൊന്ന്‌ എസ്‌ ബി ടിയാണ്‌. വിദ്യാഭ്യാസ വായ്‌പാ വിതരണത്തില്‍ ആറാം സ്‌ഥാനവും ബാങ്കിനുണ്ട്‌.
ഭവനവായ്‌പ വിതരണത്തില്‍ 23 ശതമാനം വര്‍ധന ബാങ്ക്‌ കൈവരിച്ചു. 5411 കോടി രൂപയാണ്‌ ഭവന വായ്‌പയായി വിതരണം ചെയ്‌തത്‌. കാര്‍ വായ്‌പ 1263 കോടി രൂപയായി. 57 ശതമാനം വളര്‍ച്ചയാണ്‌ ഇതിലുണ്ടായത്‌. വിദ്യാഭ്യാസ വായ്‌പാ വിതരണത്തിലും 27 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്‌. കൃഷി വായ്‌പ 3078 കോടിയാണ്‌.
2008 സെപ്‌റ്റംബറില്‍ ആകെ വായ്‌പയുടെ 2.07 ആയിരുന്ന നിഷ്‌ക്രിയാസ്‌തികള്‍ 1.83 ആയി കുറച്ചു. ആറു പുതിയ ശാഖകള്‍ തുറന്നതോടെ ആകെ ശാഖകള്‍ 731 ആയി. ഒരു വര്‍ഷത്തിനകം ബാങ്കിന്റെ 70 ശാഖകള്‍ കൂടി തുറക്കാനാണ്‌ ഉദ്ദേശ്യം. 104 പുതിയ എ ടി എമ്മുകള്‍ സ്‌ഥാപിച്ചതോടെ ആകെ എ ടി എമ്മുകള്‍ 564 ആയി. ഒരു വര്‍ഷത്തിനകം ഇതു 900 ആകുമെന്നും ബാങ്ക്‌ മാനേജിങ്‌ ഡയറക്‌ടര്‍ എ കെ ജഗന്നാഥന്‍ അറിയിച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ