ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ടൂറിസം ബോട്ടിംഗ്‌: ലൈഫ്‌ ജാക്കറ്റ്‌ നിര്‍ബന്ധമാക്കി

Buzz It
2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

തിരുവനന്തപുരം: തേക്കടി ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വോയറുകളിലും വൈല്‍ഡ്‌ ലൈഫ്‌ റിസര്‍വുകളിലും ബോട്ടിംഗ്‌ നടത്തുന്നവര്‍ക്ക്‌ ലൈഫ്‌ ജാക്കറ്റ്‌ നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച ഉത്തരവ്‌ സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. ടൂറിസം ബോട്ടുകളില്‍ ലൈഫ്‌ ജാക്കറ്റ്‌ സൗജന്യമായി ലഭ്യമാക്കണം.
ലൈഫ്‌ ജാക്കറ്റ്‌ ലഭ്യമാണെന്നും ധരിക്കണമെന്നും ടിക്കറ്റില്‍ രേഖപ്പെടുത്തണം. 15 വയസില്‍ താഴെയുള്ളവര്‍ നിര്‍ബന്ധമായും ജാക്കറ്റ്‌ ധരിക്കണം. ജാക്കറ്റില്ലാതെ കുട്ടികള്‍ക്ക്‌ ബോട്ട്‌ യാത്ര അനുവദിക്കില്ല.                                                              more...

ബോട്ടില്‍ യാത്ര ചെയ്യുന്ന ഓരോരുത്തരുടേയും പേരും വിലാസവും എഴുതിയ ടിക്കറ്റായിരിക്കും ഇനി മുതല്‍ നല്‍കുക. ഓഫീസ്‌ രജിസ്റ്ററിലും ഇത്‌ സൂക്ഷിക്കും. വീഴ്‌ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
ബോട്ടിന്റെ സീറ്റുകളുടെ എണ്ണം പരിശോധിച്ച്‌ 25 സീറ്റിന്‌ ഒരു ലൈഫ്‌ ഗാര്‍ഡ്‌ എന്ന നിരക്കില്‍ നിയമിക്കണം. 25 ല്‍ താഴെ സീറ്റുള്ള ബോട്ടില്‍ ഒരു ലൈഫ്‌ ഗാര്‍ഡ്‌ കര്‍ശനമായി ഉണ്ടാകണം. സുരക്ഷാ ക്രമീകരണങ്ങളുടെ വിശദീകരണം, ജാക്കറ്റ്‌ ധരിക്കുന്നത്‌ സംബന്ധിച്ച്‌ ബോധവല്‍ക്കരണം, യാത്രക്കാരുടെ അച്ചടക്കം ഉറപ്പാക്കല്‍ എന്നിവ ലൈഫ്‌ ഗാര്‍ഡുകളുടെ ചുമതലയാണ്‌.
പ്രധാനപ്പെട്ട എല്ലാ ജലാശയങ്ങളിലും പ്രാഥമിക ജീവന്‍ രക്ഷാ ക്രമീകരണങ്ങളും വാര്‍ത്താ വിനിമയ ഉപകരണങ്ങളും ഉള്ള റസ്‌ക്യൂ ബോട്ട്‌ ഉണ്ടാകണം. യാത്ര തുങ്ങുന്നതിന്‌ മുമ്പ്‌ സുരക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നല്‍കണം. ഇതിനായി മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ ഭാഷകളില്‍ നിര്‍ദേശങ്ങള്‍ അടങ്ങിയ സി ഡി/കാസറ്റ്‌ ടൂറിസം വകുപ്പ്‌ തയാറാക്കും. ലൈസന്‍സ്‌ ഇല്ലാത്ത ബോട്ടുകള്‍ ഒരു കാരണവശാലും അനുവദിക്കില്ല. ഡ്രൈവര്‍/സ്രാങ്ക്‌ എന്നിവര്‍ക്ക്‌ നിര്‍ബന്ധമായും ലൈസന്‍സ്‌ വേണം.
ഡബിള്‍ ഡക്കര്‍ ബോട്ടിന്റെ സുരക്ഷ സംബന്ധിച്ച്‌ പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. ബോട്ടില്‍ ഒരിടത്ത്‌ ആള്‍ക്കാര്‍ കൂടി നില്‍ക്കാതിരിക്കാന്‍ കമ്പികൊണ്ട്‌ കമ്പാര്‍ട്ട്‌മെന്റുകള്‍ തിരിക്കാനും നിര്‍ദേശമുണ്ട്‌. അത്യാവശ്യ വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍ ബോട്ടുകളില്‍ ഉണ്ടാവണം. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ