ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇന്ത്യന്‍ സഞ്ചാരികളെ കേന്ദ്രം വിദേശ വിമാനകമ്പനികള്‍ക്ക്‌ അടിയറ വയ്‌ക്കുന്നു

Buzz It
2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമയാന മേഖലയെ കേന്ദ്രസര്‍ക്കാര്‍ വിദേശ വിമാന കമ്പനികള്‍ക്ക്‌ അടിയറവയ്‌ക്കുന്നു. ഇന്ത്യയില്‍നിന്നും പുറത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണം സമീപകാലത്ത്‌ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്‌. എന്നാല്‍ യാത്രക്ക്‌ ഇവര്‍ ആശ്രയിക്കേണ്ടിവരുന്നത്‌ പ്രധാനമായും വിദേശ വിമാനകമ്പനികളെയാണെന്നതാണ്‌ യാഥാര്‍ത്ഥ്യം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റാനയ വ്യോമയാന നയമാണ്‌ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ ഇക്കാര്യത്തില്‍ തിരിച്ചടിയാവുന്നത്‌.                                               more...

അന്താരാഷ്‌ട്ര സര്‍വീസുകള്‍ നടത്താന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ ആഭ്യന്തര വ്യോമയാന രംഗത്ത്‌ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണമെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്നത്‌. കുറഞ്ഞത്‌ 20 വിമാനമെങ്കിലും പ്രസ്‌തുത കമ്പനിക്ക്‌ ഉണ്ടാകുകയും വേണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നുണ്ട്‌. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ഇന്ത്യന്‍ കമ്പനിക്ക്‌ അന്താരാഷ്‌ട്ര വിമാന സര്‍വീസ്‌ നടത്താനാകൂ.
പ്രത്യക്ഷത്തില്‍ ഈ നിര്‍ദ്ദേശങ്ങളെ തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയുമില്ല. പക്ഷേ ഇന്ത്യയില്‍നിന്നുമുള്ള കമ്പനികള്‍ക്കു മാത്രമേ ഇത്‌ ബാധകമാകുന്നൂള്ളൂവെന്നതാണ്‌ പ്രശ്‌നം. ഇന്ത്യയ്‌ക്ക്‌ പുറത്താണ്‌ രജിസ്‌റ്റര്‍ ചെയ്യുന്നതെങ്കില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയംപോലും ആവശ്യമില്ല. വിമാനം ഒന്നായാലും മതിയെന്നതാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌.
ശ്രീലങ്കയില്‍നിന്നുള്ള മിഹിന്‍ ലങ്ക, യു എ ഇയില്‍നിന്നുള്ള ആര്‍എകെ എയര്‍വേയ്‌സ്‌, ബംഗ്ലാദേശില്‍നിന്നുള്ള യുണൈറ്റഡ്‌ എയര്‍വേയ്‌സ്‌ തുടങ്ങിയവ ഉദാഹരണങ്ങള്‍മാത്രം.
രണ്ട്‌ വര്‍ഷത്തെ പ്രവര്‍ത്തന പരിചയം മാത്രമുള്ള മിഹിന്‍ ലങ്കയ്‌ക്ക്‌ സ്വന്തമായുള്ളത്‌ വെറും ഒരു വിമാനം മാത്രം. എന്നിട്ടും ലങ്കയില്‍നിന്നും ഇന്ത്യയിലെ വാരണാസി, ഗയ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക്‌ കമ്പനി സര്‍വീസ്‌ നടത്തുന്നുണ്ട്‌. രണ്ട്‌ വിമാനങ്ങള്‍ സ്വന്തമായുള്ള ആര്‍എകെ എയര്‍വേയ്‌സ്‌ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. മൂന്ന്‌ വിമാനങ്ങളുള്ള യുണൈറ്റഡ്‌ എയര്‍വേയ്‌സ്‌ കൊല്‍ക്കത്തയിലേക്കാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. യുണൈറ്റഡ്‌ എയര്‍വേയ്‌സിനും ആര്‍എകെ എയര്‍വേയ്‌സിനും പ്രവര്‍ത്തന പരിചയം രണ്ട്‌ വര്‍ഷം മാത്രമാണ്‌.
അതേസമയം ഈ ഇളവൊന്നും ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല. നാല്‌ വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും 19 വിമാനങ്ങളുമുള്ള സ്‌പൈസ്‌ ജെറ്റിന്‌ ഇപ്പോഴും ആഭ്യന്തര സര്‍വീസ്‌ നടത്താന്‍ മാത്രമേ അനുമതിയുള്ളൂ. 22 വിമാനങ്ങളുള്ള ഇന്‍ഡിഗോയ്‌ക്ക്‌ മൂന്ന്‌ വര്‍ഷത്തെ പ്രവര്‍ത്തന പരിചയമേയുള്ളൂവെന്ന കാരണത്താല്‍ അന്താരാഷ്‌ട്ര സര്‍വീസ്‌ നിഷിധമാണ്‌. നാല്‌ വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള പാരമൗണ്ട്‌, ഗോ വിമാനകമ്പനികളുടെ അവസ്ഥയും ഇതുതന്നെയാണ്‌.
ഫലത്തില്‍ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ വിദേശ വിമാനകമ്പനികള്‍ക്ക്‌ അടിയറവയ്‌ക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്‌. വിദേശയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്‌ അടുത്തകാലത്തുണ്ടായത്‌. പ്രതിവര്‍ഷം 22.8 മില്ല്യണ്‍ ജനങ്ങള്‍ വിദേശയാത്ര നടത്തിയിരുന്നത്‌ ഇപ്പോള്‍ 77.5 മില്ല്യണ്‍ യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്‌. കഴിഞ്ഞ നാല്‌ വര്‍ഷംകൊണ്ട്‌ 240 ശതമാനം വര്‍ധനയാണ്‌ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്‌.
പക്ഷേ ഇതിന്റെ പ്രയോജനം കൂടുതലും ലഭിക്കുന്നത്‌ പുതിയ വിമാനകമ്പനികളായ എയര്‍ അറോബ്യ, ടൈഗര്‍ എയര്‍വേയ്‌സ്‌, ജസീറ, എയര്‍ ഏഷ്യ തുടങ്ങിയ വിമാനകമ്പനികളാണ്‌. ഇന്ത്യയില്‍നിന്നുള്ള അന്താരാഷ്‌ട്ര സര്‍വീസുകളുടെ മൂന്നില്‍ രണ്ട്‌ ഭാഗവും ഇപ്പോള്‍ വിദേശ വിമാനകമ്പനികളുടെ കൈവശമാണ്‌. അവശേഷിക്കുന്നത്‌ എയര്‍ ഇന്ത്യ, കിംഗ്‌ ഫിഷര്‍, ജെറ്റ്‌ എയര്‍വേയ്‌സ്‌ എന്നീ മൂന്ന്‌ ഇന്ത്യന്‍ കമ്പനികളുടെ കൈവശവും. ഈ കമ്പനികളാകട്ടെ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവയുമാണ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ