ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പെന്‍ഷന്‍ പ്രായം 56 വയസാക്കി

Buzz It
2012, മാർച്ച് 19, തിങ്കളാഴ്‌ച


തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കി ഉയര്‍ത്തിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. ജീവനക്കാരുടെ വിരമിക്കല്‍ ഏകീകരണം പിന്‍വലിച്ചതായും നിയമസഭയില്‍ ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി അറിയിച്ചു.
കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഹൈടെക് കൃഷി രീതി വ്യാപകമാക്കുമെന്ന പ്രഖ്യാപനവും ബജറ്റിലൂടെ ധനമന്ത്രി നടത്തി. സര്‍ക്കാറിന്റെ നെല്ലുസംഭരണം പാളിയത് മൂലം കുട്ടനാട്ടില്‍ 5 ലക്ഷം ക്വിന്റല്‍ നെല്ല് കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
മൂന്ന് നാളികേര ബയോപാര്‍ക്ക് സ്ഥാപിക്കും. ഇതിന് 15 കോടി നീക്കിവെക്കും. ശമ്പളപെന്‍ഷന്‍ ചെലവുകള്‍ ക്രമാതീതമായി ഉയരുന്നതായി ബജറ്റ് വിലയിരുത്തി. 20,539 കോടിയാണ് ശമ്പളത്തിനും പെന്‍ഷനും ചെലവഴിക്കുന്നത്. റവന്യൂ വരുമാനത്തില്‍ 19% വര്‍ദ്ധനവുണ്ടായി. റവന്യൂ കമ്മി 1.8%മായി കുറയ്‌ക്കേണ്ടതുണ്ട്. പദ്ധതിയിതര ചെലവ് 30% ഉയര്‍ന്നു. ആഗോള പ്രതിസന്ധി നേരിടാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു.
കൊച്ചിമെട്രോയ്ക്ക് 150 കോടിയും തിരുവനന്തപുരംകാസര്‍കോട് അതിവേഗ പാതയ്ക്ക് 50 കോടിയും അനുവദിച്ചു. കോഴിക്കോട് മോണോ റെയിലിന് 20 കോടിയും വിഴിഞ്ഞം തുറമുഖ വികസനത്തിന് 224 കോടിയും വകയിരുത്തി. മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ഉറവിട മാലിന്യപദ്ധതി നടപ്പാക്കും. ഇതിനായി 100 കോടി നീക്കിവെയ്ക്കും. കോട്ടയ്ക്കലില്‍ ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കും. ഇതിനായി 1 കോടി നീക്കിവെയ്ക്കും. ഇടുക്കിയിലും വയനാട്ടലും വിമാനത്താവള സാധ്യതാപഠനം നടത്തും. ഇതിനായി 50 ലക്ഷം നീക്കിവെക്കും. പത്രപ്രവര്‍ത്തക പെന്‍ഷന്‍ 4500 രൂപയാക്കി വര്‍ധിപ്പിച്ചു. വികലാംവാര്‍ദ്ധക്യ പെന്‍ഷന്‍ കൂട്ടി. കണ്ണൂര്‍ വിമാനത്താവളത്തിന് 50 കോടി അനുവദിക്കും.
related stories


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ