ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ധോണി ഒഴിയുന്നു; ഇനി സെവാഗ് നായകന്‍

Buzz It
2012, ജനുവരി 29, ഞായറാഴ്‌ച


അഡലൈഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്തുനിന്നും മഹേന്ദ്രസിംഗ് ധോണി പടിയിറങ്ങുന്നു. ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമാണ് ധോണിയില്‍നിന്നും മാറ്റപ്പെടുന്നത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ ഇന്ത്യന്‍ ടീമിനുണ്ടായ നാണംകെട്ട പരാജയമാണ് ധോണിക്ക് തിരിച്ചടിയായത്. അഡലൈഡ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച വീരേന്ദര്‍ സേവാഗായിരിക്കും പുതിയ ടെസ്റ്റ് ക്യാപ്ടനെന്നാണ് സൂചന.
അതേസമയം കുറഞ്ഞ ഓവറുകളുടെ കളിയായ ഏകദിനം, ടി20 എന്നിവയില്‍ ധോണിതന്നെയായിരിക്കും ഇന്ത്യയെ നയിക്കുക. ഇക്കാര്യം ധോണിയുമായി ബി സി സി ഐ അധികൃതര്‍ സംസാരിച്ചുകഴിഞ്ഞുവെന്നാണ് സൂചന.
ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ധോണിയുമായി യോജിച്ചുപോകാന്‍ കഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവര്‍ക്ക് ധോണിയുടെ തീരുമാനങ്ങളില്‍ എതിര്‍പ്പുണ്ട്. ധോണി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയോടാണ് ഇവര്‍ക്ക് എതിര്‍പ്പ്. സേവാഗ് ആകട്ടെ തന്റെ എതിര്‍പ്പ് ഓസിസ് പര്യടനത്തിനിടെ തുറന്നുപറഞ്ഞുകഴിഞ്ഞു. പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുക്കല്‍ മുതല്‍ ഫീല്‍ഡ് സെറ്റിംഗില്‍വരെ സ്വയം നിശ്ചയിക്കുന്ന ധോണി മറ്റുള്ളവരുടെ അഭിപ്രായം കേള്‍ക്കാന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് സെവാഗ് പറഞ്ഞത്. ധോണിയുടെ തീരുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന് മത്സരഫലങ്ങള്‍ തെളിയിക്കുകയും ചെയ്തു.
ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും 2013 ഓടെ വിരമിക്കുമെന്ന ധോണിയുടെ പ്രഖ്യാപനം ബി സി സി ഐ അധികൃതരുടെ വിമര്‍ശനത്തിന് വഴിവച്ചിട്ടുണ്ട്. 2012 തുടക്കത്തില്‍ ഇങ്ങനെയൊരു പ്രഖ്യാപനം ധോണി നടത്തിയത് എന്തിനാണെന്നാണ് അവര്‍ ചോദിക്കുന്നത്. ഒരു പരമ്പര നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കലും ഇത്തരമൊരു പ്രഖ്യാപനം ധോണി നടത്തരുതായിരുന്നുവെന്നും അവര്‍ പറയുന്നു.
RELATED STORIES



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ