ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിവാഹമോചനം കുറയ്‌ക്കാന്‍ ലൗവ്‌ ലെറ്റര്‍ സര്‍വീസുമായി ചൈന

Buzz It
2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ബിജിംഗ്‌: ചൈനയില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്ക്‌ ഒരു പരിഹാരം കണ്ടെത്താന്‍ ചൈനീസ്‌ പോസ്‌റ്റല്‍ സര്‍വീസ്‌ വകുപ്പ്‌ തയ്യാറെടുക്കുന്നു. ലൗവ്‌ ലെറ്റര്‍ സര്‍വീസെന്ന ആശയവുമായാണ്‌ പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ മുന്നോട്ട്‌ വന്നിരിക്കുന്നത്‌. ഈ പദ്ധതിയിലൂടെ ഒരു പരിധിവരെയെങ്കിലും വിവാഹമോചനങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ്‌ അധികൃതരുടെ കണക്കുകൂട്ടല്‍.
രണ്ടുപേര്‍ ദാമ്പത്യജീവിതം തുടങ്ങുമ്പോള്‍ തന്റെ പങ്കാളിയെക്കുറിച്ച്‌ ഓരോ കത്തെഴുതുക. ഇതിന്‌ പ്രത്യേക കവറും പേപ്പറും പോസ്‌റ്റല്‍ വകുപ്പ്‌ നല്‍കും. ഇങ്ങനെ എഴുതുന്ന കത്ത്‌ ഏഴ്‌ വര്‍ഷം പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ തങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കും. ഏഴ്‌വര്‍ഷത്തിനുശേഷം ഈ കത്ത്‌ മേല്‍വിലാസക്കാരന്‌ എത്തിക്കും.
ഏഴ്‌ വര്‍ഷം വൈകിലഭിക്കുന്ന പ്രണയംനിറഞ്ഞ കത്ത്‌ അത്‌ വായിക്കുന്ന ആളുകളില്‍ ഉണ്ടാക്കുന്ന മാറ്റം പുരോഗമനപരമായിരിക്കും. തങ്ങളുടെ പങ്കാളിയുടെ യഥാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാന്‍ അത്‌ കത്ത്‌ വായിക്കുന്നയാളെ സഹായിക്കും. ഒരു പുനര്‍വിചിന്തനത്തിനും വിട്ടുവീഴ്‌ചയ്‌ക്കുമുള്ള മനസ്‌ അപ്പോള്‍ അവരില്‍ പാകമാകും. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യം ഉണ്ടായിട്ടുണ്ടെങ്കില്‍ അവ ക്ഷമിച്ചും പൊറുത്തും ഇരുവരും വീണ്ടും ഒന്നാകുമെന്ന സാധ്യതയാണ്‌ പോസ്‌റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ പരീക്ഷിച്ചുനോക്കുന്നത്‌.
ചൈന ഇപ്പോള്‍ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ്‌ വിവാഹമോചനം. ബീജിംഗില്‍പോലും വിവാഹമോചനകേസുകള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്‌. 2004 ല്‍ 11,582 പേരാണ്‌ വിവാഹമോചനം തേടിയെത്തിയത്‌. 2010 ആയപ്പോള്‍ ഇത്‌ 21,013 ആയി വര്‍ധിച്ചു. ഇതിന്‌ എന്തെങ്കിലും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ പോസ്‌റ്റല്‍ വകുപ്പിന്റെ കത്ത്‌ പരീക്ഷണം.

related stories

1 comments:

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

നല്ല ഐഡിയ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ