മുംബൈ: താന്‍ അഭിനയിക്കുന്നത് അവാര്‍ഡ് മുന്നില്‍കണ്ടല്ലന്ന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മൂന്നാം തവണയും സ്വന്തമാക്കിയ അമിതാഭ് ബച്ചന്‍. അതുകൊണ്ട്‌ുതന്നെ അവാര്‍ഡ് നേട്ടം തന്നില്‍ അമിതാഹ്ലാദം ഉണ്ടാക്കാറുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡുകള്‍ക്കുവേണ്ടി അഭിനയിക്കാന്‍ അറിയില്ല. കിട്ടുന്ന വേഷം നന്നാക്കാനാണ് ശ്രമിക്കാറുള്ളത്. കൂടുതല്‍ കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടാന്‍ അത് അത്യാവശ്യവുമാണ്. ഇപ്പോള്‍ കഴിവുള്ള, നിരവധി യുവാക്കള്‍ സിനിമാ സംവിധായകരായുണ്ട്. അവര്‍ എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ വേഷങ്ങളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്‌ച അവര്‍ഡ് പ്രഖ്യാപിക്കുമെന്നുപോലും ഓര്‍ത്തിരുന്നില്ല. ഉച്ചയ്‌ക്ക് അഭിഷേക് വിളിക്കുമ്പോളാണ് വിവരം അറിഞ്ഞത്. അതുകേട്ടശേഷം വീണ്ടും പോയികിടന്ന് ഉറങ്ങുകയാണ് ചെയ്‌തത്. പക്ഷേ തുടര്‍ച്ചയായി എത്തിയ ഫോണ്‍ കോളുക ഉറക്കം അനുവദിച്ചില്ല.
എസ് എം എസുകളുടെ പ്രവാഹമായിരുന്നു അന്ന്. ആ എസ് എം എസുകള്‍ ഡിലിറ്റ് ചെയ്യലാണ് ഇപ്പോള്‍ തന്റെ ജോലി. അവ ഇനിയും ഡിലിറ്റ് ചെയ്‌തുതീര്‍ന്നിട്ടില്ല.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
advt
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)









0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ