മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന മൂന്ന് ലോഡ് റബര്‍ഷീറ്റിന് ആറ് ലക്ഷം രൂപ പിഴ ഈടാക്കിയശേഷം വാഹനം വിട്ടയച്ചു. ഇറക്കുമതി ചെയ്‌ത റബര്‍ഷീറ്റാണ് നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്താന്‍ശ്രമിച്ചത്.
തൂത്തുക്കുടിയില്‍ നിന്ന് കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇറക്കുമതി തീരുവ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിന്റെ നയത്തെ തുടര്‍ന്നാണ് വിദേശത്ത് നിന്ന് കേരളത്തിലേക്ക് റബര്‍ഷീറ്റ് കടത്തുന്നത്. ആര്യങ്കാവ് ചെക്ക്‌പോസ്റ്റിലെ വാഹനപരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഇത് പിടികൂടാന്‍ കഴിഞ്ഞത്.
2 comments:
മേഡക്കിലും, ആര്‍ക്കോണത്തും, ഗോവയിലും, കര്‍ണാടകയിലും മറ്റും ടയര്‍ ഫാക്ടറികള്‍ ഉണ്ടായിരുന്നിട്ടും കേരളത്തിലേക്ക് കടത്തിയത് ഇന്‍ഡ്യന്‍ റബ്ബറിന്റെ 92% ഉല്പാദിപ്പിക്കുന്ന കേരളത്തിലേക്ക്. അതും വരാന്‍ പോകുന്ന മുന്തിയ ഉല്പാദനസീസണ് മുന്നെ. എല്ലാ നിര്‍മ്മാതാക്കളെക്കൊണ്ടും ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. ശ്രീലങ്കയില്‍ ഗോഡൌണുള്ള എംആര്‍എഫ് ഇറക്കുമതി ചെയ്തത് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്തതും ആകാം. കയറ്റുമതി ചെയ്ത ഉല്പന്നങ്ങള്‍ക്ക് ആനുപാതികമായി ആഭ്യന്തരവില 36 രൂപയോളം ഉയര്‍ത്തി നിറുത്തി 0% ഇറക്കുമതി തീരുവയില്‍ ഇറക്കുമതി ചെയ്തതും എംആര്‍എഫ് ആകാം. എന്നാലല്ലെ മറ്റ് നിര്‍മ്മാതാക്കളെ പരാജയപ്പെടുത്താന്‍ കഴിയൂ. ഇതേ കമ്പനിയുടെ ത്രെഡ് റബ്ബര്‍ ഏതെല്ലാം രീതിയില്‍ കടത്തപ്പെടുന്നു എന്നതും പരിശോധിക്കുന്നത് നല്ലതാണ്. ഇതെല്ലാം അന്വേഷിക്കേണ്ട റബ്ബര്‍ ബോര്‍ഡ് കണ്ണടക്കുകയേ ഉള്ളു എംആര്‍എഫിനെതിരേ. മറ്റു ഉല്പന്ന നിര്‍മ്മാതാക്കള്‍ക്കൊപ്പം കൂടിനിന്നുകൊണ്ട് മനോരമ പത്രത്തിലൂടെ നിയന്ത്രിക്കപ്പെടുന്ന റബ്ബര്‍ വ്യാപാരിവില ആരെയൊക്കെ ദോഷകരമായി ബാധിക്കുന്നു എന്ന് അവര്‍ക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ആത്മയില്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകൂ.
you said it farmer
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ