ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശിവജിയുടെ അച്‌ഛനായി ബച്ചന്‍; ശിവജിയായി സഞ്‌ജയ്‌ ദത്ത്‌

Buzz It
2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

മുംബൈ: ഛത്രപതി ശിവജിയുടെ അച്‌ഛനായി അമിതാഭ്‌ ബച്ചന്‍ വേഷമിടുന്നു. ശിവജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയ്‌ ആപ്‌തേ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ ബച്ചന്‍ `ഷഹാജി ബോന്‍സ്‌ലേ'യുടെ വേഷത്തില്‍ അഭിനയിക്കുന്നത്‌.
ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ വേറെയുമുണ്ട്‌ വിശേഷം. ജനങ്ങള്‍ക്ക്‌ പരിചയമുള്ള ശിവജിയാവില്ല ഈ ചിത്രത്തില്‍ എത്തുക. മസിലൊക്കെ പെരുക്കി 5.8 അടി ഉയരമുള്ള ശിവജിയാവും തിരശീലയിലെത്തുക.
ശിവജിയുടെ കഥപറയുന്ന മറ്റൊരു ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്‌. സോഹം ഷാ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശിവജിയായി എത്തുന്നത്‌ സഞ്‌ജയ്‌ ദത്ത്‌ ആണ്‌. ധീരദേശാഭിമാനിയായിരുന്ന ശിവജിയുടെ വേഷം ടാഡാ കേസില്‍ ജയിലില്‍ കഴിഞ്ഞയാള്‍ അവതരിപ്പിക്കുന്നത്‌ ശരിയല്ലെന്ന വിമര്‍ശനം ഇതിനകംതന്നെ മുംബൈയില്‍ ഉയര്‍ന്നിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ