ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സുരക്ഷ: ബ്ലാക്ക്‌ബെറിക്ക്‌ നിരോധനം

Buzz It
2010, ഓഗസ്റ്റ് 2, തിങ്കളാഴ്‌ച

ദുബായ്‌: സുരക്ഷാ കാരണങ്ങളാല്‍ ബ്ലക്ക്‌ബെറി സ്‌മാര്‍ട്ട്‌ ഫോണുകള്‍ക്ക്‌ നിരോധനം. യു എ ഇയും സൗദിഅറേബ്യയുമാണ്‌ ബ്ലാക്ക്‌ ബെറിക്ക്‌ നിരോധനം ഏര്‍പ്പെടുത്തുന്നത്‌. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നിരോധിക്കുമെന്ന മുന്നറിയിപ്പ്‌ ഇന്ത്യ ഇതിനകം നല്‍കിയിട്ടണ്ട്‌.
രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയായതിനാലാണ്‌ ബ്ലാക്ക്‌ബെറി നിരോധിക്കാന്‍ യു എ ഇ, സൗദി അറേബ്യ രാജ്യങ്ങള്‍ തീരുമാനിച്ചത്‌. തങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്‌ നിരീക്ഷിക്കാന്‍ അവസരം ലഭിക്കാത്ത വിധത്തിലാണ്‌ ബ്ലാക്ക്‌ബെറിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍. ഒരു മെയില്‍ പരിശോധിക്കേണ്ടി വന്നാല്‍ അതിനുപോലും സാധ്യമാകാത്ത അവസ്ഥ.
ഒക്‌ടോബര്‍ മുതല്‍ ബ്ലാക്ക്‌ ബെറിയുടെ സേവനം ഈ രാജ്യങ്ങളില്‍ ലഭ്യമാകില്ല. ഇത്‌ സംബന്ധിച്ച്‌ ബ്ലാക്ക്‌ബെറി ഉപഭോക്താക്കള്‍ക്കും ഇന്റര്‍നെറ്റ്‌ ഹബ്‌ ഉടമകള്‍ക്കും ഉടന്‍ അറിയിപ്പ്‌ നല്‍കും.
ബ്ലാക്ക്‌ബെറിയുടെ സര്‍വര്‍ ഇപ്പോള്‍ കാനഡയില്‍ മാത്രമാണുള്ളത്‌. മറ്റ്‌ രാജ്യങ്ങളിലും സര്‍വര്‍ സ്ഥാപിക്കണമെന്നും ആവശ്യമുള്ളപ്പോള്‍ അത്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നുമാണ്‌ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുറേക്കാലമായി ആവശ്യപ്പെടുന്നത്‌. ആവശ്യങ്ങള്‍ അംഗീകരിക്കുന്നുവെന്ന്‌ ഉറപ്പു പറയുന്ന ബ്ലാക്ക്‌ബെറി അധികൃതര്‍ പക്ഷേ അത്‌ നടപ്പിലാക്കുന്നതില്‍ അമാന്തം കാട്ടുകയാണ്‌.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

അതു നന്നായി... എനിക്ക് സന്തോഷമായി...കാരണം ഞാൻ കുറെ കാലമായി ഒന്നു വാങ്ങണമെന്നു നിരീയ്ക്കുന്നു...പനമില്ല... ഇനി ഇപ്പൊ അതു വാങ്ങണ്ടല്ലോ!!!!!!!!!

keralafarmer പറഞ്ഞു...

അപ്പോള്‍ ബിഎസ്എന്‍എല്ലിന്റെ ത്രീ ജീ ആവും നല്ലത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ