ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മലയാള നായികമാര്‍ കൂട്ടത്തോടേ തമിഴിലേക്ക്‌

Buzz It
2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ചെന്നൈ: മലയാള സിനിമയില്‍നിന്നും നായികമാര്‍ കൂട്ടത്തോടെ തമിഴ്‌ സിനിമയിലേക്ക്‌ കുടിയേറുന്നു. തൃഷ മുതല്‍ നയന്‍താരവരെയുള്ള മുഗാമികളുടെ വഴിയാണ്‌ മലയാള സിനിമയില്‍ കടന്നുവരുന്ന പുതുമുഖ നായികമാര്‍ എല്ലാം ഇപ്പോള്‍ ഇഷ്ടപ്പെടുന്നത്‌. കോളിവുഡിലേക്കുള്ള ആദ്യ ചുവടുവയ്‌പായാണ്‌ മലയാള സിനിമയെ പുതുമുഖ നായികമാര്‍ കാണുന്നത്‌.
ഏറ്റവും ഒടുവില്‍ ഒവിയയും മലയാളത്തില്‍നിന്നും തമിഴിലിലെത്തി വെന്നിക്കൊടി പാറിച്ചുകഴിഞ്ഞു. വിജയചിത്രമായ കളവാണിയിലൂടെ കോളിവുഡിലെ തരംഗമായി മാറിയിരിക്കുകയാണ്‌ ഒവിയ. ആകെ രണ്ട്‌ മലയാളം ചിത്രങ്ങളില്‍മാത്രമേ ഒവിയയ്‌ക്ക്‌ ഇതുവരെ പ്രമുഖവേഷം ലഭിച്ചിരുന്നുള്ളൂ.
തന്റെ ഭാവി തമിഴ്‌ സിനിമയിലാണെന്ന്‌ ഒവിയ പറയുന്നു. മികച്ച ഒരു കഥാപാത്രമാണ്‌ കളവാണിയില്‍ തനിക്ക്‌ ലഭിച്ചത്‌. ഇത്രയും മികച്ച ഒരു കഥാപാത്രം ഒരിക്കലും മലയാള സിനിമയില്‍ തനിക്ക്‌ ലഭിച്ചുവെന്ന്‌ വരില്ല.         more...
 കളവാണിയുടെ വിജയം ഒരു പിടി ചിത്രങ്ങളാണ്‌ തനിക്ക്‌ നല്‍കിയിരിക്കുന്നതെന്നും ഒവിയ പറഞ്ഞു.
മുന്‍ കൊച്ചി സൗന്ദര്യ റാണി റീമാ കല്ലിങ്കലും തമിഴിലിലാണ്‌ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കുന്നത്‌. ഭരത്‌ നായകനായ യുവാന്‍ യുവതി കോളിവുഡില്‍ റീമയ്‌ക്കും സ്ഥാനം നേടിക്കൊടുത്തുകഴിഞ്ഞു. നാടോടികളിലൂടെ അനന്യയും അയ്യനാരിലൂടെ മീരാ നന്ദനും തമിഴരുടെ പ്രിയങ്കരായിക്കഴിഞ്ഞു. പുതുമുഖതാരങ്ങള്‍ക്ക്‌ ഏറെ പ്രോത്സാഹനം ലഭിക്കുന്ന മേഖലയാണ്‌ കോളിവുഡെന്ന്‌ മീരാ നന്ദന്‍ പറയുന്നു.
പലേരി മാണിക്യത്തിലൂടെ ശ്രദ്ധനേടിയ മൈഥിലി തമിഴില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ്‌ കോളിവുഡിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍. തന്റെ പ്രവര്‍ത്തന ലോകം തമിഴ്‌ ആയിരിക്കുമെന്നാണ്‌ മൈഥിലിയും പറയുന്നത്‌.
മലയാള സിനിമയിലൂടെ തമിഴകത്ത്‌ എത്തുകയും ഒടുവില്‍ ദക്ഷിണേന്ത്യ തന്നെ അറിയുന്ന നായികമാരായി തീരുകയും ചെയ്‌ത മുന്‍ഗാമികളാണ്‌ പുതുമുഖ താരങ്ങള്‍ക്കും ഇക്കാര്യത്തില്‍ വഴികാട്ടി. തൃഷ, അസിന്‍, നയന്‍താര, മീരാ ജാസ്‌മിന്‍, നവ്യാ നായര്‍, ഗോപിക, ഭാവന തുടങ്ങിയവരാണ്‌ ഈ മുന്‍ഗാമികള്‍. ഇതില്‍ തൃഷയും അസിനും ഹോളിവുഡ്‌ വരെ വളര്‍ന്നുകഴിഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ