ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇന്തോനേഷ്യന്‍ പാര്‍ലമെന്റില്‍ നീലചിത്ര പ്രദര്‍ശനം

Buzz It
2010, ഓഗസ്റ്റ് 4, ബുധനാഴ്‌ച

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പാര്‍ലമെന്റില്‍ അപ്രതീക്ഷിതമായി അശ്ലീല ചിത്ര പ്രദര്‍ശനം. കംപ്യുട്ടര്‍ സ്‌ക്രീനില്‍ 15 മിനിട്ടോളം നീണ്ടുനിന്ന ഈ പ്രദര്‍ശനം പാര്‍ലമെന്റ്‌ അംഗങ്ങളെയും മാധ്യമപ്രവര്‍ത്തകരേയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
പാര്‍ലമെന്റ്‌ മന്ദിരത്തില്‍ മീഡിയാ റൂമിന്‌ അടുത്തായി രണ്ട്‌ വലിയ ടച്ച്‌ സ്‌ക്രീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. പാര്‍ലമെന്റ്‌ നടപടികളുടെ വിവരങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നവയാണ്‌ ഈ സ്‌ക്രീനുകള്‍. ഇതില്‍ ഒന്നിലാണ്‌ അശ്ലീല ചിത്രങ്ങള്‍ കയറിവന്നത്‌.
ഒരു മാധ്യമ പ്രവര്‍ത്തകന്‍ നിയസഭാ നടപടികളുടെ സമയക്രമം അറിയാനായി സ്‌ക്രീനില്‍ വിരലമര്‍ത്തിയപ്പോഴാണ്‌ ഈ ചിത്രങ്ങള്‍ കയറിവന്നത്‌. മറ്റേതോ കംപ്യൂട്ടറിലൂടെ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ യുവതികളുടെ നഗ്ന ചിത്രങ്ങള്‍ പാര്‍ലമെന്റിന്റെ സൈറ്റിലേക്ക്‌ ആരോ അപ്‌ലോഡ്‌ ചെയ്യുകയായിരുന്നുവെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ